ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു

Published : Apr 27, 2023, 08:33 PM IST
ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു

Synopsis

ശുവൈഖ് മറൈന്‍ സെന്റര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകള്‍ അയച്ചതായി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് യുവതി താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച് ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. 

ശുവൈഖ് മറൈന്‍ സെന്റര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകള്‍ അയച്ചതായി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു. തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 

Read also: അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം; പൊലീസ് സംഘമെത്തിയപ്പോള്‍ പ്രവാസികള്‍ ബാൽക്കണിയിൽ നിന്ന് ചാടി

ജ്വല്ലറി ഷോറൂമിലെ മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളെന്ന് കണ്ടെത്തി; എല്ലാവരും പിടിയില്‍
മസ്‍കത്ത്: ഒമാനിലെ റുവിയില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളുടെ സംഘമാണെന്ന് കണ്ടെത്തി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഏപ്രില്‍ 23നാണ് റുവിയിലെ ജ്വല്ലറിയിലെ മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്പ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍ത് തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം