കൊവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം; സൗദിയില്‍ യുവാവ് അറസ്റ്റില്‍

By Web TeamFirst Published May 3, 2020, 3:12 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ യുവാവ് സൗദിയില്‍ അറസ്റ്റില്‍.

റിയാദ്: കൊവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവിനെ സൗദിയില്‍ അറസ്റ്റ് ചെയ്തു. സൗദി സ്വദേശിയാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി പറഞ്ഞു.

മസ്ജിദുകളില്‍ സംഘടിത നമസ്‌കാരം പുനരാംരംഭിക്കാനും കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനും തീരുമാനിച്ചെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറ്‌സറ്റ് ചെയ്തത്. യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു.

Read More:സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരെ കൂടി പിരിച്ചുവിട്ടു


 

click me!