ഒമാനില്‍ 64 പ്രവാസികള്‍ക്ക് കൂടി കൊവിഡ് ; രോഗബാധിതര്‍ 2500 കടന്നു

By Web TeamFirst Published May 3, 2020, 2:42 PM IST
Highlights
  • ഒമാനില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് 19  
  • ഇതില്‍ 64 പേര്‍ വിദേശികളാണ്

മസ്കറ്റ്: ഒമാനില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് 19  വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 750 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം പതിനൊന്ന് പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

Read More: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കേരളം ലോകത്തിന് മാതൃക, ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വെല്ലുവിളി; നിര്‍ദ്ദേശങ്ങളുമായി പ്രവാസി മലയാളി ഡോക്ടര്‍മാര്‍

സൗദി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനകാര്യമന്ത്രി

click me!