കലാപം സൃഷ്ടിക്കാന്‍ ശ്രമം; ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു

Published : Oct 17, 2018, 09:23 PM ISTUpdated : Oct 17, 2018, 09:30 PM IST
കലാപം സൃഷ്ടിക്കാന്‍ ശ്രമം; ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു

Synopsis

രാജ്യം ഭരിക്കുന്ന ബി ജെ പി യും ആർ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചില ശക്തികൾ നടത്തുന്നതെന്ന് നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.

അബുദാബി:  രാജ്യം ഭരിക്കുന്ന ബി ജെ പി യും ആർ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചില ശക്തികൾ നടത്തുന്നതെന്ന് നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.

അയ്യപ്പ ദർശനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.   ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകൾ വാർത്ത ക്യാമറകൾക്കു മുന്നിൽ വന്നു പറയുന്ന കാര്യങ്ങൾ  അല്ല സർക്കാർ സ്വീകരിക്കുന്ന യഥാർത്ഥ നിലപാടുകൾ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല