കാക്കിയെ ബഹുമാനിക്കും എന്നാൽ ചുവന്നപോലീസിനെ അംഗീകരിക്കില്ല; കേരളാ പൊലീസിനെതിരെ കെ സുരേന്ദ്രന്‍

By Web TeamFirst Published Oct 18, 2018, 10:50 PM IST
Highlights

കേരളാ പൊലീസിനെതിരെ ആഞ്ഞടിച്ച്  ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  കേരളാ പൊലീസിനെതിരെ ആഞ്ഞടിച്ച്  ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോയെന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു. ശബരിമലയിലെ  യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ എത്തിയത്.
 
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം പൊലീസിനെ ഭയന്നാല്‍ മതി. അവര്‍ എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാക്കാന്‍ ആവുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വിശദമാക്കിയിരുന്നു. സി പി എമ്മിന്റെ സൈബർ വിംഗിനേക്കാൾ തരം താണ പ്രചാരണമായിപ്പോയി നടപടിയെന്ന് കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.

ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ഹെൽമെറ്റ്‌ തലയിലേന്തിയ കമ്മിപൊലീസിനെ ഇന്ന് സെക്രട്ടറിയേററുനടയിൽ കണ്ടു. ഈ പോക്ക് നല്ലതിനല്ലെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.  കാക്കിയെ ബഹുമാനിക്കും. എന്നാൽ ചുവന്നപോലീസിനെ ആത്മാഭിമാനമുള്ളവർ അംഗീകരിച്ചെന്നുവരില്ല. എല്ലാ കാലത്തും പിണറായി ഭരണം തന്നെ ആയിരിക്കുമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോ? സി പി എമ്മിന്റെ സൈബർ വിംഗിനേക്കാൾ തരം താണ പ്രചാരണമായിപ്പോയി ഇത്. ബഹു. ഡി. ജി. പി ക്ക് മലയാളം വായിക്കാനറിയില്ലെങ്കിൽ ഒരാളെ ശമ്പളം കൊടുത്ത് നിർത്തണം. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ഹെൽമെറ്റ്‌ തലയിലേന്തിയ കമ്മിപൊലീസിനെ ഇന്ന് സെക്രട്ടറിയേററുനടയിൽ കണ്ടു. ഈ പോക്ക് നല്ലതിനല്ല. പ്രതിപക്ഷനേതാവ് ചെന്നിത്തല ഈ കാര്യങ്ങളൊക്കെ ഒന്ന് കാണുന്നത് നല്ലതാണ്. കാക്കിയെ ബഹുമാനിക്കും. എന്നാൽ ചുവന്നപോലീസിനെ ആത്മാഭിമാനമുള്ളവർ അംഗീകരിച്ചെന്നുവരില്ല. എല്ലാ കാലത്തും പിണറായി ഭരണം തന്നെ ആയിരിക്കുമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ട.

 

click me!