ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്.!

Published : May 31, 2023, 07:20 AM IST
ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്.!

Synopsis

സൂപ്പർ ഇന്റലിജന്റ് എ.ഐയിൽനിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടർ സയൻസ് പ്രഫസറും മോൺട്രിയൽ സർവകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയിൽ ഒപ്പും വെച്ചിട്ടുണ്ട്. 

ന്യൂയോര്‍ക്ക്: എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധർ. സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെൽപുള്ളതാണ് നിർമ്മിതബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്.  

ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.  എന്നാൽ മറ്റൊരു കൂട്ടർ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ ചീഫ് എക്‌സിക്യൂട്ടിവ് സാം ആൾട്ട്‌മാൻ, ഗൂഗിൾ ഡീപ്‌മൈൻഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവർ പ്രസ്താവനയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

സൂപ്പർ ഇന്റലിജന്റ് എ.ഐയിൽനിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടർ സയൻസ് പ്രഫസറും മോൺട്രിയൽ സർവകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയിൽ ഒപ്പും വെച്ചിട്ടുണ്ട്. ജെഫ്രി ഹിന്റൺ, യോഷ്വ ബെൻഗിയോ, എൻ.വൈ.യു പ്രഫസർ യാൻ ലെകൺ എന്നിവരാണ് എഐയുടെ ‘ഗോഡ്ഫാദർമാർ’ എന്ന് അറിയപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദർമാരിലായ  ജോഫ്രി ഹിന്റൺ നേരത്തെ പറഞ്ഞിരുന്നു. എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ചത്.

ഹിന്റണിന്റെ കണ്ടെത്തലുകളാണ്  നിലവിലെ എഐ സംവിധാനങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ൽ ഡേവിഡ് റുമെൽഹാർട്ട്, റൊണാൾഡ് വില്യംസ് എന്നിവരുമായി ചേർന്ന് ഹിന്റൺ 'ലേണിങ് റെപ്രസെന്റേഷൻസ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്' എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവർത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റൺ.

അതേസമയം തന്നെ എഐയുടെ വളർച്ച സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട് എന്നത് ശ്രദ്ധയമാണ്. മനുഷ്യ ബുദ്ധിയെ മറികടന്ന് ഭൂമിയുടെ നിയന്ത്രണം തന്നെ എഐ ഏറ്റെടുത്തേക്കുമോ എന്നതാണ് ഹിന്റണ്‌‍ ഉൾപ്പെടെയുള്ളവരുടെ സംശയം. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയാണെന്നും എന്നാൽ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണി എഐയാണെന്നുമാണ് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞത്. 

കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നിർദേശിക്കാൻ പ്രയാസമില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണി കൈകാര്യം ചെയ്യാൻ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്കൃതം കപ്യൂട്ടര്‍ ലംഗ്വേജിന് യോജിച്ച ഭാഷ: ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് എഐ ഉയർത്തുന്നതെന്ന് എഐ ഗോഡ്ഫാദര്‍
 

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ