GSAT-24 : ജിസാറ്റ് 24 നാളെ വിക്ഷേപിക്കും; വിക്ഷേപണം ഫ്രഞ്ച് ഗയാനയില്‍ നിന്നും

By Web TeamFirst Published Jun 21, 2022, 9:24 PM IST
Highlights

24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണിത്.4,180 കിലോഗ്രാമാണ് ഇതിന്റെ ഭാരം.2021 സെപ്തംബർ 28നാണ് എൻഎസ്ഐഎൽ  ജിസാറ്റ്-24 ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഏരിയൻസ്പേസിനെ ചുമതലപ്പെടുത്തിയത്.

ഫ്രഞ്ച് ഗയാന : ഇന്ത്യയുടെയും വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 24 (GSAT-24) നാളെ വിക്ഷേപിക്കും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഏരിയൻസ്പേസാണ് (Arianespace) ഈ വാർത്തവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. നാളെ ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏരിയൻ 5 റോക്കറ്റിൽ വിക്ഷേപിക്കുമെന്നാണ് ഏരിയൻസ്പേസ് അറിയിച്ചിരിക്കുന്നത്.

ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ  എത്തിക്കുന്ന  25-ാമത്തെ ഇന്ത്യൻ ഉപഗ്രഹമായിരിക്കും ജിസാറ്റ്-24 എന്ന പ്രത്യേകതയുമുണ്ട്.  ജിസാറ്റ്-24 എന്ന ഉപ​ഗ്രഹമാണ് വിക്ഷേപിക്കുന്നത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനാണ് (ഇസ്രോ) ജിസാറ്റ്-24ന് പിന്നിൽ. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആപ്ലിക്കേഷൻ ആവശ്യങ്ങൾക്കായി പാൻ ഇന്ത്യ കവറേജുള്ള  

24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണിത്.4,180 കിലോഗ്രാമാണ് ഇതിന്റെ ഭാരം.2021 സെപ്തംബർ 28നാണ് എൻഎസ്ഐഎൽ  ജിസാറ്റ്-24 ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഏരിയൻസ്പേസിനെ ചുമതലപ്പെടുത്തിയത്. പുതിയ ഉപഗ്രഹം പരിമിതമായതോ ഭൂഗർഭ ശൃംഖലയില്ലാത്തതോ ആയ പ്രദേശങ്ങളിലോ മലേഷ്യയിലെ ഗ്രാമപ്രദേശങ്ങളിലോ 100 Mbps വരെ ബ്രോഡ്‌ബാൻഡ് വേഗത വർദ്ധിപ്പിക്കുമെന്നാണ് ഏരിയൻസ്പേസ് അവകാശപ്പെടുന്നത്.

എന്റർപ്രൈസ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ടാറ്റ പ്ലേയ്ക്കാണ് ഉപഗ്രഹത്തിന്റെ ശേഷി പാട്ടത്തിന് നൽകിയിരിക്കുന്നത്. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപികരിച്ച സ്ഥാപനമാണ് എന്റർപ്രൈസ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ).  രാജ്യാന്തര ബഹിരാകാശ വിപണിയിലെ  അവസരങ്ങളോരൊന്നും കണ്ടെത്തി അവ പ്രയോജനപ്പെടുത്തുന്നത് ന്യൂ സ്പേസാണ്. 

നിലവിൽ ന്യൂ സ്പേസിനു മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളിയാണ്. ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യമെന്ന പദവി എങ്ങനെ വരുമാനമാർഗമാക്കി മാറ്റാമെന്നതാണ് ആ കടമ്പ. ഇതിനായി ഉപഗ്രഹ സേവനം ആവശ്യമുള്ള  സ്ഥാപനങ്ങളിൽ പലതുമായും ന്യൂ സ്പേസ് വാണിജ്യകരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപം; ഈ മേഖലയില്‍ ഇന്ത്യയെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി

വരുന്നൂ പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം, ആർഎൽവി പരീക്ഷണം ഉടൻ

click me!