ബഹിരാകാശ സഞ്ചാരികൾ റീഡ് വൈസ്മാനും വിക്ടർ ഗ്ലോവറും വിരമിച്ചു

Published : Sep 10, 2026, 12:54 PM IST
Astronauts Reid Wiseman and Victor Glover Retire

Synopsis

ദൗത്യത്തിലെ മുഖ്യ ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ എന്നിവരാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചത്

വാഷിംഗ്ടൺ: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യത്തിലെ മുഖ്യ ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ എന്നിവരാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചത്.

ഇനിമുതൽ 'ആസ്ട്രനോട്ട് എമരിറ്റസ്' (Astronaut Emeritus) പദവിയിലാകും ഇരുവരും നാസയ്ക്കൊപ്പം പ്രവർത്തിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ തലമുറയിലെ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമുള്ള ചുമതലയാണ് ഇവർ ഇനി വഹിക്കുക.

നാലംഗ ആർട്ടെമിസ് 2 സംഘത്തിൽ ഇനി നാസയുടെ സർവീസിൽ ബാക്കിയുള്ള ഏക അംഗം മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച് മാത്രമാണ്. ഈ ദൗത്യത്തിൽ കാനഡയെ പ്രതിനിധീകരിച്ച ജെറമി ഹാൻസൻ നേരത്തെ കനേഡിയൻ സ്പേസ് ഏജൻസിയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
ശുക്രൻ സ്വന്തം 'ചന്ദ്രനെ' വിഴുങ്ങിയോ? ഭൂമിയുടെ അപരൻ 'സിംഗിൾ' ആയതിന് കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ