ഇത്ര വേഗത്തില്‍ എങ്ങോട്ടാ! ഓഗസ്റ്റ് 5ന് ഭൂമിയുടെ ഭ്രമണ വേഗം കൂടി; ഇതാണ് അതിശയിപ്പിക്കുന്ന കാരണം

Published : Aug 07, 2025, 12:55 PM ISTUpdated : Aug 07, 2025, 12:59 PM IST
Planet Earth

Synopsis

സാധാരണയായി ഭൂമിയില്‍ നാം അനുഭവിക്കുന്ന ഒരുദിവസം കൃത്യം 24 മണിക്കൂർ അല്ലെങ്കിൽ 86,400 സെക്കൻഡ് ആണ്, എന്നാല്‍ ഓഗസ്റ്റ് 5ന് ഇതിലൊരു മാറ്റം വന്നു

2025 ഓഗസ്റ്റ് 5 ചൊവ്വാഴ്ച ഭൂമി പതിവിലും 1.33 മില്ലിസെക്കൻഡ് നേരത്തെ ഭ്രമണം പൂർത്തിയാക്കി. അതായത് 86,399.99867 സെക്കൻഡ് ദൈർഘ്യവുമായി 2025ലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു സെക്കന്‍റിന്‍റെ നേരിയ ഈ ഭാഗം ആളുകൾക്ക് അദൃശ്യമാണെങ്കിലും, ഭൂമിയുടെ ഭ്രമണത്തിന്‍റെ കൃത്യമായ അളവുകളിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ലോകമെമ്പാടുമുള്ള ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളിൽ ഈ ഭ്രമണ വേഗമാറ്റം ഇത് സ്വാധീനം ചെലുത്തുന്നു.

ഭൂമിയില്‍ നാം അനുഭവിക്കുന്ന ഒരുദിവസം കൃത്യം 24 മണിക്കൂർ അല്ലെങ്കിൽ 86,400 സെക്കൻഡ് ആണ്. രണ്ട് സൂര്യോദയങ്ങൾ അല്ലെങ്കിൽ തുടർച്ചയായ ഉച്ചകൾക്ക് ഇടയിലുള്ള സമയമാണിത്. 2025 ഓഗസ്റ്റ് 5ന്, ഭൂമിയുടെ ഭ്രമണ നിരക്കിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുടെ കൂടിച്ചേരൽ കാരണം ദിനത്തിന്‍റെ ദൈര്‍ഘ്യം അല്‍പം കുറവായിരുന്നു എന്ന് റീഡിംഗ് സർവകലാശാലയിലെ ഗ്രഹ ജ്യോതിശാസ്ത്ര ഗവേഷണ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ജെയിംസ് ഒ'ഡോണോഗ് ദി കവേഴ്‌സേഷനിലെ ഒരു ലേഖനത്തിൽ വിശദീകരിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലെ കാറ്റുകൾ, സമുദ്രപ്രവാഹങ്ങൾ, മാഗ്മ എന്നിവയിലൂടെ സംഭവിക്കുന്ന കാര്യങ്ങൾ, ചന്ദ്രന്‍റെ ഗുരുത്വാകർഷണബലം ഉൾപ്പെടെ ഭ്രമണ വേഗത്തിലെ മാറ്റത്തിന് പ്രധാന കാരണങ്ങളാണ്.

വടക്കൻ അർദ്ധഗോളത്തിലെ വേനൽക്കാലത്ത്, കാറ്റിന്‍റെ വേഗത കുറവായിരിക്കുമ്പോൾ, ഭൂമി വേഗത്തിൽ കറങ്ങുന്നു, ഇത് ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നു. കൂടാതെ, ചന്ദ്രന്‍റെ ഗുരുത്വാകർഷണബലം ഭൂമിയുടെ സമുദ്രങ്ങളിൽ വേലിയേറ്റ ശക്തികൾ ചെലുത്തുന്നു, ഇത് നീണ്ട സമയ സ്കെയിലുകളിൽ ക്രമേണ കറക്കത്തെ മന്ദഗതിയിലാക്കുന്നു. എങ്കിലും ചില തീയതികളിൽ ചന്ദ്രൻ അസാധാരണമാംവിധം വടക്കോ തെക്കോ സ്ഥാനത്ത് സ്ഥിതിചെയ്യുമ്പോൾ വേലിയേറ്റം ദുർബലമാവുകയും വേഗതയേറിയ ഭ്രമണത്തിന് കാരണമാവുകയും ചെയ്യും. മാത്രമല്ല, ഭൂമിക്കുള്ളിലെ മാറ്റങ്ങളും ഭ്രമണവേഗതയിൽ ഒരു പങ്കു വഹിക്കുന്നു. 2020 മുതൽ ധ്രുവങ്ങളിലെ മഞ്ഞുരുകൽ, ഭൂകമ്പം തുടങ്ങിയ ഘടകങ്ങൾ ഭൂമിയുടെ ഭ്രമണം വേഗത്തിലാകുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

ഭൂമിയുടെ കാമ്പിനും മാന്‍റിലിനും ഇടയിലുള്ള കോണീയ ആക്കം കൈമാറ്റം മൂലമാണ് ഈ വേഗത സംഭവിക്കുന്നത്. വളരെ കൃത്യമായ ആറ്റോമിക് ക്ലോക്കുകളും ക്വാസർ-റഫറൻസ് ചെയ്ത ജ്യോതിശാസ്ത്ര അളവുകളും ഉപയോഗിച്ചാണ് ഇത്തരം സൂക്ഷ്‍മമായ മാറ്റങ്ങൾ കണ്ടെത്തുന്നത്. ഇത് ചെറിയ ദിവസങ്ങളുടെ പ്രവചനം വളരെ മുൻകൂട്ടി സാധ്യമാക്കുന്നു. അതേസമയം, ഭൂമിയുടെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും, ഈ മില്ലിസെക്കൻഡ് വ്യതിയാനങ്ങൾ ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടില്ല. 

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും