ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി എക്സ് എഐ; ഇലോൺ മസ്കിന്‍റെ സ്വന്തം എഐ

Published : Jul 14, 2023, 07:48 AM IST
ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി എക്സ് എഐ; ഇലോൺ മസ്കിന്‍റെ സ്വന്തം എഐ

Synopsis

‘‘യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ' തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നു’’ -ഇങ്ങനെയായിരുന്നു മസ്കിന്റെ ട്വീറ്റ്. 

സന്‍ഫ്രാന്‍സിസ്കോ: സ്വന്തം എഐയുമായി ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്ത്.  200 ദശലക്ഷം യൂസർമാരുള്ള 30 ബില്യൺ ഡോളർ കമ്പനിയായുള്ള ഓപ്പൺഎഐയുടെ എതിരാളിയാണ് പുതിയ എഐ. ചാറ്റ് ജിപിടിക്ക് പകരമായാണ് 'എക്സ് എഐ' (xAI) എന്ന എഐ സംരംഭത്തിന് മസ്ക് തുടക്കമിട്ടിരിക്കുന്നത്. 

ബുധനാഴ്ച ഇത് പ്രവർത്തനമാരംഭിച്ചുവെന്നാണ് മസ്ക് ട്വിറ്റിലൂടെ അറിയിച്ചത്.‘‘യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ' തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നു’’ -ഇങ്ങനെയായിരുന്നു മസ്കിന്റെ ട്വീറ്റ്. സുരക്ഷിതമായ എഐ നിർമ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ചിലാണ്  ‘എക്‌സ് എഐ കോർപ്പറേഷൻ’ എന്ന സ്ഥാപനം മസ്ക് നെവാഡയിൽ രജിസ്റ്റർ ചെയ്തത്.  ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ടെസ്‌ല, മൈക്രോസോഫ്റ്റ്, ടൊറന്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ഗവേഷകരാണ് ഇതിന്റെ ഭാഗമാകുന്നത്.  മസ്കിന്റെ മറ്റ് കമ്പനികൾക്ക് ഒപ്പമായിരിക്കില്ല പുതിയ കമ്പനിയായ എക്സ് എഐ എന്നതും ശ്രദ്ധേയമാണ്. 

എഐ സാങ്കേതിക വിദ്യയുടെ വരവ് ട്വിറ്റർ ഉൾപ്പെടെയുള്ള മസ്കിന്റെ മറ്റ് സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുമെന്നാണ് പുതിയ കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നത്. പ്രപഞ്ചത്തിന്റെ യഥാർഥ സ്വഭാവം എന്തെന്ന് മനസിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ വൈബ്സൈറ്റിൽ പറയുന്നു.

എഐ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നേരത്തെ മസ്ക്  നടത്തിയിരുന്നു. ട്രൂത്ജിപിടി എന്ന പേരിലായിരുന്നു പുതിയ എഐ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചത് ചർച്ചയായിരുന്നു. 

നുണ പറയാൻ പരിശീലനം ലഭിച്ച ചാറ്റ്ജിപിടിയെന്നാണ് മസ്ക് ഓപ്പൺ എഐയെ വിശേഷിപ്പിച്ചത്. ഇതൊരു അടഞ്ഞ എഐ ആണെന്നും അദ്ദേഹം പരാമർശിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമര്‍ശിച്ചപ. 

എഐ സുരക്ഷ ഗൗരവത്തിലെടുത്തില്ല എന്നാണ് ചാറ്റ്ജിപിടിക്കെതിരെ ഗൂഗിൾ ഇറക്കിയ എഐ പ്ലാറ്റ്‌ഫോമാണ് ബാർഡിനെ കുറിച്ച് മസ്ക് പരാമർശിച്ചത്. സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രുത്ജിപിടി എന്ന് പറയാനും മസ്ക് മറന്നില്ല. എഐ  മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാൻ കെൽപ്പുള്ളതാണ്. തന്റെ ട്രുത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

മാസാകുമോ കോക്കോണിക്സ്; നാല് പുതിയ മോഡലുകളുമായി രണ്ടാം വരവ് ഈ മാസം, വർഷത്തിൽ രണ്ട് ലക്ഷം ലാപ്ടോപ് നിർമിക്കും

ഉറച്ച പ്രതീക്ഷയിൽ ഐഎസ്ആർഒയും രാജ്യവും; ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന്, എല്ലാം സജ്ജം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും