ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ യു.എസ്. പവലിയൻ: അന്യഗ്രഹ ലോകത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ ശ്രദ്ധ നേടുന്നു

By Web TeamFirst Published Jan 22, 2024, 8:52 PM IST
Highlights

 നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്‌മിനിസ്‌ട്രേഷനിലെ (നാസ) പ്രമുഖരായ ശാസ്ത്രജ്ഞരുടെ ഉൾപ്പെടെയുള്ള ശാസ്ത്ര പ്രഭാഷണങ്ങൾ കേൾക്കാനും പ്രദർശനങ്ങൾ അടുത്തു നിരീക്ഷിക്കാനും വളരെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ വിവരങ്ങൾ നേടാനും യു.എസ്. പവലിയൻ സൗകര്യമൊരുക്കുന്നു. 

തിരുവനന്തപുരം : കഴിഞ്ഞ 76 വർഷമായി ദക്ഷിണേന്ത്യയിലെ അക്കാദമിക സാംസ്കാരിക മേഖലയുടെ അവിഭാജ്യ ഘടകമായ യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ, കേരള ഗവൺമെന്റുമായി സഹകരിച്ച് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (ജി.എസ്.എഫ്.കെ.) പ്രദർശന മേളയിൽ ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ്  പവലിയൻ തയ്യാറാക്കിയിരിക്കുന്നു. 

തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്ക് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്‌മിനിസ്‌ട്രേഷനിലെ (നാസ) പ്രമുഖരായ ശാസ്ത്രജ്ഞരുടെ ഉൾപ്പെടെയുള്ള ശാസ്ത്ര പ്രഭാഷണങ്ങൾ കേൾക്കാനും പ്രദർശനങ്ങൾ അടുത്തു നിരീക്ഷിക്കാനും വളരെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ വിവരങ്ങൾ നേടാനും യു.എസ്. പവലിയൻ സൗകര്യമൊരുക്കുന്നു. നാസയും സെർച്ച് ഫോർ എക്‌സ്‌ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (സെറ്റി) ലാബ്‌സും ഉൾപ്പെടെയുള്ള വിഖ്യാതരായ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന പരിസ്ഥിതി, ബഹിരാകാശ ശാസ്ത്രം, ഭൗമേതര ബുദ്ധി എന്നിവ സംബന്ധിച്ച പ്രദർശനങ്ങൾ പവലിയനിൽ ഉൾപ്പെടുന്നു.

 ജനുവരി 22 തിങ്കളാഴ്ച നടന്ന പ്രധാന ചടങ്ങിൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെ.പി.എൽ.) നാസയുടെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെയും (ഐ.എസ്.ആർ.ഒ.) സിന്തറ്റിക് അപ്പെർച്ചർ റഡാർ (നൈസാർ) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ച് നാസ ശാസ്ത്രജ്ഞർ നടത്തിയ സയൻസ് ചർച്ചകളുടെ ഒരു പരമ്പര യു.എസ്. പവലിയൻ സംഘടിപ്പിച്ചു. ഈ സുപ്രധാന ഭൗമനിരീക്ഷണ ദൗത്യത്തിൻറെ ഈ വർഷം ഉടനെ തന്നെ നടക്കുമെന്ന് വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പിലാണ് അവർ.

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നാസ ജ്യോതിർശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാതകുർത്ത ജനുവരി 15-ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം യു.എസ്. പവലിയൻ ഉദ്ഘാടനം ചെയ്തു. ഡോ. ഗുഹാതകുർത്ത തൻറെ മുഖ്യ പ്രഭാഷണത്തിൽ പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം, സമുദ്രം എന്നീ മേഖലകളിലെ യു.എസ്.-ഇന്ത്യ ശാസ്ത്ര സഹകരണം എടുത്തുപറഞ്ഞു

 വിദ്യാർത്ഥികൾക്കും വിദഗ്ദ്ധർക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും ലഭ്യമായ വിഭവങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യവും അമേരിക്കയും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ നടക്കുന്ന പരസ്പര കൈമാറ്റ അവസരങ്ങളും യു.എസ്. പവലിയൻ എടുത്തുകാണിക്കുന്നു. ജനുവരി 15-ന് ആരംഭിച്ച മേള ഫെബ്രുവരി 15-ന് സമാപിക്കും.

മലയാളത്തിലെ ആദ്യ ഡിസ്ടോപ്പിയന്‍ ചിത്രം 'ഗഗനചാരി'യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

ഒടിടിയില്‍ എത്തിയപ്പോള്‍ കളി മാറി; ടോപ്പ് 10 ട്രെന്‍റിംഗ് ലിസ്റ്റില്‍ നാല് സ്ഥാനത്ത് സലാര്‍.!

 

click me!