Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ എത്തിയപ്പോള്‍ കളി മാറി; ടോപ്പ് 10 ട്രെന്‍റിംഗ് ലിസ്റ്റില്‍ നാല് സ്ഥാനത്ത് സലാര്‍.!

നെറ്റ്ഫ്ലിക്സിലാണ് ജനുവരി 20 അര്‍ദ്ധ രാത്രി മുതല്‍ സലാര്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം ചിത്രം ശ്രദ്ധേയമായി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

good response to salaar on netflix trending on top 10
Author
First Published Jan 22, 2024, 7:09 PM IST

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുവെന്നത് മലയാളികള്‍ക്കും താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകമാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രം ഇപ്പോള്‍ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. 

നെറ്റ്ഫ്ലിക്സിലാണ് ജനുവരി 20 അര്‍ദ്ധ രാത്രി മുതല്‍ സലാര്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം ചിത്രം ശ്രദ്ധേയമായി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നാല് ഭാഷകളിലാണ് നെറ്റ്ഫ്ലിക്സില്‍ സലാര്‍ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട. നേരത്തെ തീയറ്ററില്‍ എത്തിയപ്പോള്‍ തെലുങ്ക് പതിപ്പ് ഒഴികെ സലാര്‍ കാര്യമായ തീയറ്റര്‍ പെര്‍ഫോമന്‍സ് നടത്തിയിരുന്നില്ല.

എന്നാല്‍ നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ ചിത്രം അതിവേഗമാണ് ഓണ്‍ലൈനില്‍ ട്രെന്‍റ് ആകുന്നത്. ചിത്രത്തിന്‍റെ നാല് പതിപ്പുകളും നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് ടെന്‍ ഇന്ത്യ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് തെലുങ്ക് പതിപ്പാണ്. രണ്ടാം സ്ഥാനത്ത് തമിഴുമാണ്. അഞ്ചാം സ്ഥാനത്തും, ഏഴാം സ്ഥാനത്തും യഥാക്രമം കന്നട മലയാളം പതിപ്പുകളാണ്. 

വന്‍ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നിരിക്കിലും മികച്ച ഓപണിംഗും തുടര്‍ കളക്ഷനും ഈ പ്രശാന്ത് നീല്‍ ചിത്രത്തിന് ലഭിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംനേടി. അങ്ങനെ ബോക്സ് ഓഫീസിലേക്ക് പ്രഭാസിന്‍റെ തിരിച്ചുവരവും സംഭവിച്ചു.

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസിന്‍റെ പിന്നീടുള്ള ചിത്രങ്ങള്‍ ഈ വിപണി ലക്ഷ്യമാക്കി വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ അവ പരാജയപ്പെട്ടിരുന്നു. തിയറ്ററിന് ശേഷം ഒടിടിയില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. 

ചിത്രത്തിന്‍റെ നിര്‍മ്മാണം ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ബാനര്‍ ആണ് ഹൊംബാലെ. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിങ്ങനെ താരനിരയുമുണ്ട്. 

വിവാഹം ആഘോഷമാക്കാൻ ജിപിയും ഗോപികയും, ഒരുക്കങ്ങൾ ഇങ്ങനെ; വീഡിയോ വൈറൽ

ആരും പറയാത്ത ഇതിഹാസ കഥ ! 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്
 

Follow Us:
Download App:
  • android
  • ios