ഐഎസ്ആ‌‌ർഒ ചെയ‌ർമാൻ ഡോ.വി.നാരായണന് കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരം സമ്മാനിച്ചു

Published : Apr 04, 2026, 03:41 PM IST
V. Narayanan

Synopsis

ശാസ്ത്ര-സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണന് കെ.പി.പി. നമ്പ്യാർ പുരസ്കാരം സമ്മാനിച്ചു. ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ ഏർപ്പെടുത്തിയ പുരസ്കാരദാന ചടങ്ങിൽ ഡിആർഡിഒ എയ്‌റോ വിഭാഗം ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോൻ ഉൾപ്പെടെയുള്ളവരെയും ആദരിച്ചു.

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഐഎസ്ആ‌‌ർഒ ചെയ‌ർമാൻ ഡോ.വി.നാരായണന് കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിലെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്‍റെ പിതാവായ പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാരുടെ സ്‌മരണയ്ക്കായി ഐ ട്രിപ്പിള്‍ ഇ (IEEE) കേരള സെക്ഷനാണ് പുരസ്‌കാരം ഏ‌‍ർപ്പെടുത്തിയത്. തിരുവനന്തപുരത്ത്‌ വെച്ച്‌ നടന്ന ചടങ്ങിൽ ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിവിധ വിഭാഗങ്ങളിലായി മികവ്‌ തെളിയിച്ച പ്രഗത്ഭരെയും ആദരിച്ചു.

രാജ്യത്തിന്‍റെ ബഹിരാകാശ ഗവേഷണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ശാസ്ത്ര-സാങ്കേതിക വികസനത്തിനും നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് ഇസ്രൊ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍ ഇത്തവണത്തെ കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. കേരളത്തിലെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്‍റെ പിതാവും ഐഇഇഇ കേരള വിഭാഗത്തിന്‍റെ സ്ഥാപക ചെയര്‍മാനുമായിരുന്നു പത്മഭൂഷന്‍ കെ.പി.പി. നമ്പ്യാര്‍. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള ആദരമായാണ് കെ.പി.പി. നമ്പ്യാര്‍ അവാര്‍ഡ് നല്‍കുന്നത്.

പ്രതിരോധ ഗേവഷണ രംഗത്തെ ഡിആര്‍ഡിഒ എയ്‌റോ വിഭാഗം ഡയറക്‌ടര്‍ ജനറല്‍ ഡോ. രാജലക്ഷ്‌മി മേനോന് ഔട്ട്‌സ്റ്റാന്‍ഡിംഗ് വിമണ്‍ എഞ്ചിനീയര്‍ പുരസ്‌കാരം സമ്മാനിച്ചു. എഞ്ചിനീയറിംഗ് മേഖലയിലെ നേതൃപാടവത്തിനും വനിതാ ശാക്‌തീകരണത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം. മറ്റ് അനവധി പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈവർക്ക് കാണാൻ കഴിഞ്ഞില്ല, വാഹനം നേരെ കിണറ്റിലേക്ക്, ആറ് കുട്ടികളടക്കം കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു
ഭൂമിയെ വലയം ചെയ്തിരിക്കുന്ന നീല പ്രഭാവലയം എന്താണ്? ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!