ശ്രീഹരിക്കോട്ടയിൽ സെഞ്ചുറിയടിച്ച് ഇസ്രൊ; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആർഒ

Published : Jan 29, 2025, 06:24 AM ISTUpdated : Jan 29, 2025, 07:50 AM IST
ശ്രീഹരിക്കോട്ടയിൽ സെഞ്ചുറിയടിച്ച് ഇസ്രൊ; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആർഒ

Synopsis

140 കോടി ജനം സാക്ഷി, ശ്രീഹരിക്കോട്ടയിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആർഒ, രാജ്യത്തിന് അഭിമാന നിമിഷം

ശ്രീഹരിക്കോട്ട: ബഹിരാകാശ രം​ഗത്ത് ഇന്ത്യയുടെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററും നൂറുമേനി ക്ലബിൽ. ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയ‍രുകയായിരുന്നു.

ഇസ്രൊ ജിഎസ്എൽവി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ NVS-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. 

Read more: 100 വിക്ഷേപണങ്ങളും ഒരായിരം സ്വപ്നങ്ങളും; ഐഎസ്ആർഒയുടെ കുതിപ്പിന്റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ