ആദ്യ ഭൂതല പരീക്ഷണം വിജയം, പ്രതീക്ഷയോടെ ഐഎസ്ആർഒ: കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ നടത്താൻ ചെറു വിക്ഷേപണ വാഹനം വികസിപ്പിച്ചു

Published : Jul 05, 2026, 01:44 AM IST
SOLVE Sub-Orbital Launch Vehicle for Experiments

Synopsis

കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) 'സോൾവ്' എന്ന പുതിയ ചെറു വിക്ഷേപണ വാഹനം വികസിപ്പിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ പാരച്യൂട്ട് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഈ റോക്കറ്റിന്റെ ആദ്യ ഭൂതല പരീക്ഷണം ശ്രീഹരിക്കോട്ടയിൽ വിജയകരമായി പൂർത്തിയാക്കി.

ശ്രീഹരിക്കോട്ട: ബഹിരാകാശ പരീക്ഷണങ്ങൾ കുറഞ്ഞ ചെലവിൽ നടത്തുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുതിയ ചെറു വിക്ഷേപണ വാഹനം വികസിപ്പിച്ചു. 'സോൾവ്' (SOLVE - Sub-Orbital Launch Vehicle for Experiments) എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന്റെ ആദ്യ ഭൂതല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ജൂലൈ മൂന്നിന് രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു പരീക്ഷണം നടന്നത്.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാന്റെ പാരച്യൂട്ട് പരീക്ഷണങ്ങൾ അടക്കമുള്ള വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായാണ് ഈ ചെറു റോക്കറ്റ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ പേടകങ്ങൾ ഭൂമിയിലേക്ക് തിരികെ ഇറക്കുമ്പോൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ സോൾവ് വലിയ രീതിയിൽ പ്രയോജനപ്പെടും. വലിയ വിക്ഷേപണ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ സബ്-ഓർബിറ്റൽ തലത്തിലുള്ള പരീക്ഷണങ്ങൾ വേഗത്തിലും ലളിതമായും നടത്താൻ സോൾവിലൂടെ ഐഎസ്ആർഒയ്ക്ക് സാധിക്കും. ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായതോടെ, റോക്കറ്റിന്റെ യഥാർത്ഥ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് ഐഎസ്ആർഒ ഉടൻ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭൂമിയിലേക്ക് വീഴാനിരുന്ന സ്വിഫ്റ്റ് ടെലിസ്കോപ്പിനെ രക്ഷിക്കാൻ നാസയുടെ അത്ഭുത രക്ഷാദൗത്യം
"നിലാവേ മായുമോ? കിനാവും നോവുമായ്.." ചന്ദ്രൻ ഓരോവർഷവും ഭൂമിയിൽ നിന്നും അകലുന്നു; അമ്പരപ്പിക്കും പഠനം!