പരിസ്ഥിതിക്ക് നാശം വരുത്തുന്ന അധിനിവേശ സസ്യം തൃശൂര്‍ ചിമ്മിനി വന്യ ജീവി സങ്കേതത്തിലും

Published : Jun 06, 2022, 08:34 AM ISTUpdated : Jun 06, 2022, 09:44 AM IST
പരിസ്ഥിതിക്ക് നാശം വരുത്തുന്ന അധിനിവേശ സസ്യം തൃശൂര്‍ ചിമ്മിനി വന്യ ജീവി സങ്കേതത്തിലും

Synopsis

ആനയും മ്ലാവും കാട്ടുപാത്തും പുള്ളിമാനും മേഞ്ഞു നടന്നിരുന്ന ചിമ്മിനി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തോട് ചേര്‍ന്ന പുല്‍മേടുകളിലാണിപ്പോള്‍ അധിനിവേശ സസ്യം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. 

ചിമ്മിനി: വയനാടിന് പിന്നാലെ തൃശൂര്‍ ചിമ്മിനി വന്യ ജീവി സങ്കേതത്തിലും പരിസ്ഥിതിക്ക് നാശം വരുത്തുന്ന അധിനിവേശ സസ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. ചിമ്മിനി ഡാം റിസര്‍വോയറിന്‍റെ 20 ഹെക്ടര്‍ പ്രദേശത്താണ് സാന്ദിയം ഇന്‍ഡിക്കം എന്ന അധിനിവേശ സസ്യം പടര്‍ന്നിരിക്കുന്നത്. ഈ പ്രദേശത്തെ സ്വാഭാവിക പുല്‍മേടുകള്‍ നശിപ്പിച്ചാണ് വളരെ വേഗത്തില്‍ ഈ ചെടി പടരുന്നത്. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ചെടി നശിപ്പിക്കാനുള്ള നീക്കം തുടങ്ങി.

വന നശീകരണത്തിന്‍റെ കാരണങ്ങളിലൊന്നായി യുഎന്‍ കണക്കാക്കുന്നത് അധിനിവേശ സസ്യത്തിന്‍റെ വ്യാപനമാണ്. ആനയും മ്ലാവും കാട്ടുപാത്തും പുള്ളിമാനും മേഞ്ഞു നടന്നിരുന്ന ചിമ്മിനി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തോട് ചേര്‍ന്ന പുല്‍മേടുകളിലാണിപ്പോള്‍ അധിനിവേശ സസ്യം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. വൃഷ്ടി പ്രദേശത്തോട് ചേര്‍ന്ന വിറക് തോട്, പായം പാറ, ആനപ്പോര്, വാവള, തുടങ്ങിയ ഇരുപത് ഹെക്ടറിലേറെ പ്രദേശത്ത് സാന്തിയം ഇന്‍ഡിക്കം എന്ന അധിനിവേശ സസ്യം വ്യാപിച്ചു. 

ഈ ചെടികള്‍ വളര്‍ന്നാല്‍ പിന്നെ പുല്‍മേടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമാവും. മൃഗങ്ങളുടെ വരവും നിലയ്ക്കും. കഴിഞ്ഞ പത്തൊന്പതിനാണ് ചിമ്മനിയിലെ വനംവകുപ്പിന്‍റെ ഫീല്‍ഡ് സ്റ്റാഫ് ചെടി അധിനിവേശ സസ്യമാണെന്ന് തിരിച്ചറിഞ്ഞ് റേഞ്ച് ഓഫീസറെ വിവരമറിയിക്കുന്നത്. പിന്നാലെ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ നേതൃത്വത്തില്‍ വനപാലകരും എക്കോ ഡവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങളും സംയുക്തമായി അവ നീക്കം ചെയ്യാനാരംഭിച്ചു

വിത്ത് ജലത്തിലൂടെ ഒഴുകിയെത്തിയും മൃഗങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടച്ചുമാണ് അധിനിവേശ സസ്യം വ്യാപിക്കുന്നത്. തൃശൂര്‍ ജില്ലയുടെ കോള്‍പ്പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് ചിമ്മിനി ഡാമില്‍ നിന്നായതിനാല്‍ വ്യാപന ശേഷി വലിയ പ്രഹരമേല്‍പ്പിക്കുമെന്നാണ് വനം വകുപ്പിന്‍റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ വിത്ത് വിളയുന്നതിന് മുന്പ് ചെടി നീക്കംചെയ്യാനുള്ള ശ്രമത്തിലാണ് പീച്ചി ഡിവിഷന്‍.

ട്രാവലര്‍ ഡ്രൈവറെ ബന്ധിയാക്കി പണം തട്ടി; 5 പേര്‍ അറസ്റ്റില്‍

മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

ഭൂമി അളക്കാൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസിലെ നാല് ജീവനക്കാർ പാലക്കാട് വിജിലൻസിന്റെ പിടിയിൽ

പാലക്കാട്: ഭൂമി അളന്നു നല്കാൻ കൈക്കൂലി ആവശ്യപ്പെട്ട നാല് പേർ വിജിലൻസ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, ഒരു താത്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നൽകുന്നതിന് അരലക്ഷം രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സ്ഥലമുടമ ഭഗീരഥൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ