അപൂര്‍വ കാഴ്ച, ഏപ്രിൽ 25ന് കിഴക്കൻ ചക്രവാളത്തിൽ 'സ്മൈലി'; എങ്ങനെ കാണാം, എപ്പോൾ കാണാം- വിവരങ്ങൾ

Published : Apr 19, 2025, 03:03 PM IST
അപൂര്‍വ കാഴ്ച, ഏപ്രിൽ 25ന് കിഴക്കൻ ചക്രവാളത്തിൽ 'സ്മൈലി'; എങ്ങനെ കാണാം, എപ്പോൾ കാണാം- വിവരങ്ങൾ

Synopsis

ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.

ദില്ലി: അടുത്ത ആഴ്ച ആകാശത്ത് സ്മൈലി ഫെയ്സ് അപൂർവ ഗ്രഹ വിന്യാസം. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് ഏപ്രിൽ 25ന് ദൃശ്യമാകുക. ലോകമെമ്പാടും ഈ കാഴ്ച കാണാം. എന്നാൽ കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ.  ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ  സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

Read More.... ഭൂമിയുടെ രണ്ടരയിരട്ടി വലിപ്പം, ജീവന്റെ തുടിപ്പെന്ന് സംശയം! കണ്ടെത്തലിന് പിന്നിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും സംഘവും

ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ സംഭവമുണ്ടാകുക. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും.  

Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും