ലക്ഷ്യത്തിലെത്തും മുമ്പ് തകർന്നു, ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ ശ്രമം; ഫാൽക്കൺ 9 വിക്ഷേപണം പരാജയപ്പെട്ടു

Published : Jul 12, 2024, 02:52 PM IST
ലക്ഷ്യത്തിലെത്തും മുമ്പ് തകർന്നു, ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ ശ്രമം; ഫാൽക്കൺ 9 വിക്ഷേപണം പരാജയപ്പെട്ടു

Synopsis

ഉപഗ്രങ്ങളെ വേർപ്പെടുത്താനായെങ്കിലും നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കാനായില്ല. ഈ വർഷത്തെ സ്പേസ് എക്സിന്‍റെ എഴുപതാമത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായിരുന്നു ഇന്നത്തേത്

ഇന്ന് രാവിലെ നടന്ന സ്പേസ് എക്സിന്‍റെ ഫാൽക്കൺ -9 വിക്ഷേപണം പരാജയപ്പെട്ടു. ഇരുപത് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമായി ഇന്ത്യൻ സമയം എട്ടേ അഞ്ചിന് വിക്ഷേപിച്ച റോക്കറ്റാണ് പരാജയപ്പെട്ടത്. ഫാൽക്കൺ -9 അപ്പർ സ്റ്റേജ് ലക്ഷ്യമിട്ട ഉയരത്തിലെത്തും മുമ്പ് തകർന്നുവെന്ന് കമ്പനി സിഇഒ ഇലോൺ മസ്ക് സ്ഥിരീകരിച്ചു. ഉപഗ്രങ്ങളെ വേർപ്പെടുത്താനായെങ്കിലും നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കാനായില്ല.

വളരെ താഴ്ന്ന ഭ്രമണപഥത്തിലുള്ള  ഉപഗ്രങ്ങളിൽ ചിലതിനെയെങ്കിലും ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കുകയാണ് സ്പേസ് എക്സ്. ഈ വർഷത്തെ സ്പേസ് എക്സിന്‍റെ എഴുപതാമത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായിരുന്നു ഇന്നത്തേത്. 2015ന് ശേഷം ഇതാദ്യമായാണ് ഒരു ഫാൽക്കൺ -9 റോക്കറ്റ് വിക്ഷേപണം പരാജയപ്പെടുന്നത്. റോക്കറ്റിന്‍റെ രണ്ടാം ഘട്ടം പരാജയപ്പെട്ടുവെങ്കിൽ ഒന്നാം ഘട്ടം പതിവ് പോലെ ദൗത്യം പൂർത്തിയാക്കിയ ശേഷം പുനരുപയോഗത്തിനായി വീണ്ടെടുത്തിട്ടുണ്ട്.

കാപ്പ, കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും!മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും

 

PREV
Read more Articles on
click me!

Recommended Stories

യുഗാന്ത്യം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത
ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍, ബഹിരാകാശ പദ്ധതികളില്‍ വന്‍ തിരിച്ചടിയേറ്റ് ചൈന