പ്രപഞ്ച രഹസ്യങ്ങളില്‍ പൊളിച്ചെഴുത്ത്; തമോഗർത്തങ്ങൾ അത്ര ഭീമാകാരമല്ലെന്ന് പുതിയ കണ്ടെത്തല്‍

Published : Sep 26, 2025, 03:16 PM ISTUpdated : Sep 27, 2025, 03:19 PM IST
black hole

Synopsis

തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍) മുമ്പ് കരുതിയതുപോലെ അത്ര ഭീമാകാരമല്ലെന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഇത് സംബന്ധിച്ച പഠനം ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചു. 

സൂപ്പർമാസ്സീവ് തമോഗർത്തങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തകിടം മറിഞ്ഞേക്കാം. പ്രപഞ്ചത്തിലെ ഈ ഭീമൻ തമോഗർത്തങ്ങൾക്ക് നമ്മൾ കരുതിയത്ര വലുപ്പമില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്‌ടണിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘം നടത്തിയ ഈ പഠനം ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പുതിയൊരു ഉപകരണം ഉപയോഗിച്ച് ഏകദേശം 1200 കോടി പ്രകാശവർഷം അകലെയുള്ള ഒരു ശിശു ഗാലക്‌സിയുടെ (infant galaxy) കേന്ദ്രം ശാസ്ത്രജ്ഞർ നിരീക്ഷിച്ചപ്പോളാണ് ഈ കണ്ടെത്തൽ. ഗാലക്‌സിയുടെ ഹൃദയ ഭാഗത്തുള്ള സൂപ്പർമാസ്സീവ് തമോഗർത്തങ്ങൾക്ക് പ്രതീക്ഷിച്ചതിലും പത്ത് മടങ്ങ് വലുപ്പം കുറവാണെന്ന് അവർ കണ്ടെത്തി. ഇത് മറ്റ് ഗാലക്‌സികളിലും സ്ഥിരീകരിക്കുകയാണെങ്കിൽ, ഒരു വലിയ പ്രപഞ്ചപ്രഹേളികയ്ക്ക് ഉത്തരം ലഭിക്കും. ആദിമ സൂപ്പർമാസ്സീവ് കറുത്ത ദ്വാരങ്ങൾക്ക് ഇത്ര വേഗത്തിൽ എങ്ങനെയാണ് ഇത്രയും വലുതാകാൻ കഴിഞ്ഞത് എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കുക. ആ ഉത്തരം വളരെ ലളിതമാണ്… ‘അവയ്ക്ക് നമ്മൾ കരുതിയത്ര വലുപ്പം ഉണ്ടായിരുന്നില്ല’!

ലോകത്തിലെ ഏറ്റവും വലിയ നാല് ടെലിസ്കോപ്പുകളിൽ നിന്നുള്ള പ്രകാശത്തെ സംയോജിപ്പിക്കാൻ കഴിയുന്ന ഗ്രാവിറ്റി പ്ലസ് (gravity+) എന്ന എന്ന നൂതന ജ്യോതിശാസ്ത്ര ഉപകരണമാണ് പഠനത്തിനായി ഉപയോഗിച്ചത്. വളരെ ദൂരെയുള്ള ഒരു ക്വാസാറിനെക്കുറിച്ച് (വിദൂര ഗാലക്‌സിയുടെ വളരെ തിളക്കമുള്ളതും സജീവവുമായ കേന്ദ്രം) നടത്തിയ പഠനത്തിൽ അതിന്‍റെ ഹൃദയഭാഗത്തുള്ള, നമ്മുടെ സൂര്യന്‍റെ പിണ്ഡത്തിന്‍റെ ഏകദേശം 800 ദശലക്ഷം മടങ്ങ് വലുപ്പമുള്ള തമോഗർത്തം ചൂടുള്ള വാതകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാനായി. ഈ ചൂടുള്ള വാതകത്തിന്‍റെ ചലനം തമോഗർത്തത്തിന്‍റെ പിണ്ഡം(മാസ്സ്) കൃത്യമായി അളക്കാൻ നിർണ്ണായകമാണ്. തങ്ങളുടെ ഫലം വിശ്വസനീയമാണ്, കാരണം ഇത് വാതകത്തിന്‍റെ യഥാർത്ഥ ചലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്ട്രാ ഗാലക്ടിക് ഫിസിക്സിലെ (Max Planck Institute for Extragalactic Physics) മുഖ്യ ലേഖകനായ ഡോ. റിക് ഡേവീസ് പറഞ്ഞു.

പ്രപഞ്ച ഹെയർ ഡ്രയർ

അനുമാനിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ അവിശ്വസനീയമായ നിരക്കിലാണ് തമോഗർത്തങ്ങൾ വാതകത്തെ വിഴുങ്ങുന്നതെന്നും ഈ തീറ്റയുടെ ആവേശം(feeding frenzy) കാരണം പുറത്തേയ്ക്ക് ശക്തമായ വാതക പ്രവാഹം ഉണ്ടാവുകയും ഇത് തമോഗർത്തങ്ങൾ വളരെ വലുതാണെന്ന് ടെലിസ്കോപ്പുകളെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നും പഠനം വെളിപ്പെടുത്തി. തമോഗർത്തതിന് ചുറ്റുമുള്ള തീവ്രമായ വികിരണം അതിലേക്ക് അടുക്കുന്ന എല്ലാത്തിനെയും പുറത്തേക്ക് ഊതിത്തെറിപ്പിക്കുകയാണെന്നും പരമാവധി വേഗതയിൽ പ്രവർത്തിക്കുന്ന ഒരു കോസ്‌മിക് ഹെയർ ഡ്രയറുമായി ഇതിനെ താരതമ്യപ്പെടുത്താമെന്നും ഹോണിംഗ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും