മനുഷ്യരാശിയെ തന്നെ മാറ്റിമറിച്ചേക്കാം ; മസ്കിന്‍റ സ്വപ്ന പദ്ധതിയുടെ പരീക്ഷണം ഉടൻ

By Web TeamFirst Published Nov 11, 2023, 12:13 PM IST
Highlights

ആയിരങ്ങളാണ് കമ്പനിയുടെ പരീക്ഷണത്തിന് തയ്യാറായി എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെസ്ല തലവൻ എലോൺ മസ്കിന്റെതാണ് ന്യൂറോലിങ്ക്.

ന്യൂയോര്‍ക്ക്: ന്യൂറോലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യഘട്ട പരീക്ഷണം ഉടനാരംഭിക്കും. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് ന്യൂറോലിങ്ക് പ്രവർത്തിപ്പിക്കുന്നത്. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യും. പരീക്ഷണത്തിന് സന്നദ്ധരായവരെ ക്ഷണിച്ച് കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. ആയിരങ്ങളാണ് കമ്പനിയുടെ പരീക്ഷണത്തിന് തയ്യാറായി എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെസ്ല തലവൻ എലോൺ മസ്കിന്റെതാണ് ന്യൂറോലിങ്ക്.

തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളിൽ സ്ഥിരമായി ഒരു  കമ്പ്യൂട്ടർ പ്രൊസസർ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് പരീക്ഷണ ഘടത്തിൽ നടക്കുക. നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്.  

മനുഷ്യന്റെ  തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ രോഗികളെ സഹായിക്കുമോ എന്നറിയാനാണ് പുതിയ ശ്രമം.  ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കും.

ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. 

വർഷങ്ങൾക്കുള്ളിൽ ലക്ഷ്യത്തിന്റെ വലിപ്പവും കൂട്ടാനാണ് പദ്ധതി. ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറൽ ലെയ്‌സ്' ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിത് എന്നാണ് വിലയിരുത്തൽ. 

2024ൽ 11 പേരിൽ നടത്താനാണ് ഉദ്ദേശം. 2030നു മുമ്പ് 22,000 പേരിൽ  ഈ പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസ് പറയുന്നത്. ഇതിൽ സ്വമേധയാ പങ്കെടുക്കാൻ എത്തുന്നവർക്ക് പണം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു.

അങ്ങനെ അതും സാധ്യം; കണ്ണ് പൂർണമായി മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, മെഡിക്കൽ സയൻസിന് അപൂർവ നേട്ടം

സ്തംഭിച്ച് ചാറ്റ് ജിപിടി, ആക്രമണത്തിന് പിന്നില്‍ 'അനോണിമസ് സുഡാന്‍', ഒരൊറ്റ കാരണം

click me!