ഡിക്സണ്‍ പൊടുത്താസ് നായകനായി ഹ്രസ്വചിത്രം; 'സബ് ഇൻസ്പെക്ടറുടെ തൊപ്പി' വരുന്നു

Published : Oct 23, 2025, 08:38 AM IST
Dixon Poduthas to play the lead in short film sub inspectorude thoppi

Synopsis

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് കേന്ദ്ര കഥാപാത്രമാവുന്ന ഹ്രസ്വ ചിത്രം വരുന്നു

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസിനെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സബ് ഇൻസ്പെക്ടറുടെ തൊപ്പി. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ ചാക്കോച്ചൻ പുളിങ്കുന്ന്, ആനന്ദു, അജേഷ്, മച്ചാൻ, ഹിൽഡ, അഞ്ജലി, ശിവ ഗംഗ തുടങ്ങിയവരും അഭിനയിക്കുന്നു.

നക്ഷത്ര ഫിലിംസിൻ്റെ ബാനറിൽ അഞ്ജലി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിജിത്ത് നിർവ്വഹിക്കുന്നു. കലാസംവിധാനം മോഹൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അഞ്ജലി മഹാദേവൻ, സ്റ്റിൽസ് അനന്ദു ഏറ്റുമാനൂർ. ഇന്ദ്രൻസ് നായകനായി അഭിനയിച്ച വൺ സെക്കൻ്റ്, കാത്തിരിപ്പിനൊടുവിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻ സുരഭി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സബ്ബ് ഇൻസ്പെക്ടറുടെ തൊപ്പി. പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോര്‍ട് ഫിലിം, മഞ്ജു വാര്യര്‍- ശ്യാമ പ്രസാദ് ചിത്രം 'ആരോ' റിലീസ് ചെയ്തു
രഞ്ജിത്തിന്റെ 'ആരോ' പ്രീമിയർ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി; പ്രധാന വേഷത്തിൽ ശ്യാമ പ്രസാദും മഞ്ജു വാര്യരും