
മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ മുതല്‍ ചിത്രം കാണാനാകും. സങ്കൽപ്പങ്ങൾക്കും ഓർമ്മകൾക്കും ഭ്രമകല്പനകൾക്കും യാഥാർഥ്യത്തെക്കാൾ ഭംഗിയാണെന്ന് ധ്വനിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ശ്യാമ പ്രസാദുമാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട മഞ്ജു വാര്യയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 'ചിലർ ഓർമ്മകളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ചിലർ ഉത്തരമില്ലാത്ത ചോദ്യങ്ങളായും' എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റര്‍ പുറത്തുവന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആരോ.
ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.
കഥ, സംഭാഷണം വി. ആർ. സുധീഷ്, കവിത കൽപ്പറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം ബിജിപാൽ, കലാസംവിധായകൻ സന്തോഷ് രാമൻ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ, സൌണ്ട് ഡിസൈനർ അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ് വിശ്വ വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ് സപ്താ റെക്കോർഡ്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ വിഷ്ണു സുഗതൻ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.