മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ ഹ്രസ്വചിത്രമായ 'ആരോ' നവംബർ 16ന് പ്രീമിയർ ചെയ്യും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരുമാണ് പ്രധാന താരങ്ങൾ.

മ്മൂട്ടി കമ്പനി നിർമിക്കുന്ന ആദ്യ ഹ്രസ്വ ചിത്രം 'ആരോ' പ്രീമിയറിന് ഒരുങ്ങുന്നു. നവംബർ 16ന് വൈകുന്നേരം 5 മണിക്ക് പ്രീമിയർ ആരംഭിക്കും. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് പ്രീമിയർ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ ശ്യാമ പ്രസാദും മഞ്ജു വാര്യരും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

‌ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ്‌ ഒരു ഹ്രസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ആരോ പ്രദർശിപ്പിക്കും. പ്രിവ്യൂ ഷോകളിൽ ആരോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

കഥ, സംഭാഷണം വി. ആർ. സുധീഷ്, കവിത കൽപ്പറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം ബിജിപാൽ, കലാസംവിധായകൻ സന്തോഷ് രാമൻ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ, സൌണ്ട് ഡിസൈനർ അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ് വിശ്വ വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ് സപ്താ റെക്കോർഡ്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ വിഷ്ണു സുഗതൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്