'ഈ ചിത്രത്തിലുണ്ട് എല്ലാം' ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര; ഇത് കേരളമോ!

Published : Apr 13, 2019, 09:54 AM ISTUpdated : Apr 13, 2019, 10:00 AM IST
'ഈ ചിത്രത്തിലുണ്ട് എല്ലാം' ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര; ഇത് കേരളമോ!

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ കാണാനാകുന്ന കാഴ്ച്ച എന്ന് പറഞ്ഞാണ് ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തത്

തിരുവനന്തപുരം: ഏതോ കവലയില്‍ നടക്കുന്ന ഒരു യോഗം. വേദിയില്‍ പ്രാസംഗികനടക്കം ആറ് പേര്. കേള്‍വിക്കാരനായി ഒരാള്‍ മാത്രം. ചിത്രം പങ്കുവച്ച് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു ഇതാണ് ജനാധിപത്യത്തിന്‍റെ വിസ്മയം!

ദിവസങ്ങള്‍ക്ക് മുമ്പ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത ചിത്രം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ കാണാനാകുന്ന കാഴ്ച്ച എന്ന് പറഞ്ഞാണ് ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തത്. "പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു. ആരോ എനിക്ക് വാട്സാപ്പില്‍ അയച്ച ചിത്രമാണിത്. എവിടെനിന്നാണ് ഇത് പകര്‍ത്തിയതെന്നോ എത്രനാളത്തെ പഴക്കമുണ്ടെന്നോ അറിയില്ല. പക്ഷേ, ജനാധിപത്യമെന്ന വിസ്മയത്തിന്‍റെ ആകെത്തുകയാണിത്. ജനക്കൂട്ടങ്ങളുടെ ചിത്രത്തെക്കാള്‍ മികച്ചത്. എല്ലാവര്‍ക്കും എന്തെങ്കിലും പറയാനുണ്ടാകും, അത് കേള്‍ക്കാനും ഒരാളെങ്കിലും കാണും." ഇതായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

ട്വീറ്റിന് ലഭിച്ച ആദ്യ മറുപടി തന്നെ ഈ ചിത്രം കേരളത്തില്‍ നിന്നുള്ളതാണ് എന്നായിരുന്നു. 3500 പേരാണ് ട്വീറ്റ് ഇതിനോടകം ലൈക് ചെയ്തിരിക്കുന്നത്. 450 പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ചിത്രത്തില്‍ വ്യക്തമല്ല. സ്ഥാനാര്‍ത്ഥിയുടെ പേരോ ഫോട്ടോയോ ചിഹ്നമോ ഒന്നും വേദിയിലോ സമീപത്തോ കാണാനില്ല. റോഡരികില്‍ നടക്കുന്ന ഒരു യോഗം എന്ന് മാത്രമേ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവൂ. 

മാള ഹോളിഗ്രേസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കൃഷ്ണയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പരീക്ഷയെഴുതാന്‍ കുതിരപ്പുറത്ത് പോകുന്ന കൃഷ്ണയുടെ വീഡിയോയാണ് അദ്ദേഹം അന്ന് പങ്കുവച്ചത്. കൃഷ്ണയുടെ ചിത്രം വേണമെന്നും അത് മൊബൈലിന്‍റെ സ്ക്രീന്‍ സേവറാക്കാനാണെന്നും പറഞ്ഞായിരുന്നു ആ ട്വീറ്റ്. 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം