മകളെ അസഭ്യം പറഞ്ഞ 'ചൗക്കീദാര്‍ രാംസംഘി'യെ എന്ത് ചെയ്യണമെന്ന് മോദിയോട് ചോദിച്ച് അനുരാഗ് കശ്യപ്

Published : May 23, 2019, 10:29 PM ISTUpdated : May 23, 2019, 10:44 PM IST
മകളെ അസഭ്യം പറഞ്ഞ 'ചൗക്കീദാര്‍ രാംസംഘി'യെ എന്ത് ചെയ്യണമെന്ന് മോദിയോട് ചോദിച്ച് അനുരാഗ് കശ്യപ്

Synopsis

രണ്ടാം തവണയും പ്രധാനമന്ത്രിയായി മോദി വിജയിച്ചതിന് പുറകേ തന്‍റെ മകള്‍ക്കെതിരെ തെറി വിളിച്ച ബിജെപി പ്രവര്‍ത്തകനെ കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപറഞ്ഞ് അനുരാഗ് കശ്യപ്. 

രണ്ടാം തവണയും പ്രധാനമന്ത്രിയായി മോദി വിജയിച്ചതിന് പുറകേ തന്‍റെ മകള്‍ക്കെതിരെ തെറി വിളിച്ച ബിജെപി പ്രവര്‍ത്തകനെ കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപറഞ്ഞ് അനുരാഗ് കശ്യപ്. മോദിയുടെ രണ്ടാം വിജയത്തെ തുടര്‍ന്ന് തന്‍റെ മകള്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ കുറിച്ചാണ് അനുരാഗ് കശ്യപ് ട്വിറ്റ് ചെയ്തത്. 

" പ്രിയപ്പെട്ട നരേന്ദ്രമോദി സര്‍, താങ്കളുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. താങ്കളുമായി അഭിപ്രായഭിന്നതയുള്ള എന്‍റെ മകളെ ഭീഷണിപ്പെടുത്തിയ, താങ്കളുടെ വിജയം ആഘോഷിക്കുന്ന ഭക്തരെ ഞങ്ങള്‍ എങ്ങനെയാണ്  കൈകാര്യം ചെയ്യേണ്ടതെന്നു കൂടി ദയവായി ഞങ്ങളോട് പറഞ്ഞു തരൂ സാര്‍."

എന്നായിരുന്നു അനുരാഗ് കശ്യപിന്‍റെ ട്വിറ്റ്. ചൗക്കീദാര്‍ രാംസംഘി എന്ന ട്വിറ്റര്‍ അങ്കൗണ്ടില്‍ നിന്നാണ് അനുരാഗ് കശ്യപിന്‍റെ മകളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് കേട്ടാല്‍ അറയ്ക്കുന്ന തെറി വിളികള്‍ അയച്ചിരിക്കുന്നത്. 

എന്നാല്‍ ട്വിറ്റിന് പിന്നാലെ ചൗക്കീദാര്‍ രാംസംഘി തന്‍റെ അക്കൗണ്ട് പിന്‍വലിച്ചു. പൊലീസ് കേസ് ഫയല്‍ ചെയ്യാനാണ് പലരും അനുരാഗിനെ ഉപദേശിക്കുന്നത്. മകളെ എതിര്‍ത്തുകൊണ്ട് ട്വിറ്റ് ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ മോദിയുടെ വിജയത്തിന് പിന്നാലെ ഇനി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പലതും കാണേണ്ടിവരുമെന്ന് പറയുന്നവരും കുറവല്ല. 

 

 

 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം