ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ, കോമാളി സുരേഷ് ഗോപി; ബെന്യാമിന്‍റെ കുറിപ്പ്

By Web TeamFirst Published May 23, 2019, 8:55 PM IST
Highlights

 തെരഞ്ഞെടുപ്പിന്‍റെ കോമാളിയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പിന് മുന്നേ എടുത്ത സുരേഷ് ഗോപിയെയാണ്. നെറികെട്ട സ്ഥാനാർത്ഥിയായി കെ എസ് രാധാകൃഷ്ണനെയാണ് ബെന്യാമിന്‍ കണ്ടെത്തുന്നത്.

17 -ാം ലോകസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളെ തള്ളാതെ പ്രതിഫലിപ്പിച്ചപ്പോള്‍ കണക്കുകള്‍ കൂട്ടിത്തെറ്റിയ അവസ്ഥയിലായി കേരളത്തിലെ ഇടത് പക്ഷം. ഇടത് പക്ഷത്തിന്‍റെ കൂട്ടത്തോല്‍വിയില്‍ ഇടത് - വലത് പക്ഷങ്ങള്‍ ഒരു പോലെ ആശ്ചര്യത്തിലാണ്. ഇതിനിടെ കേരളത്തിലെ ഇടത് പക്ഷം ഇനിയെങ്കിലും കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുമെന്ന തരത്തിലുള്ള കുറിപ്പുകള്‍ ഫേസ്ബുക്ക് പേജുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മലയാളത്തിന്‍റെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തന്‍റെ ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതുന്നു. 

ബെന്യാമിന്‍ ഈ തെരഞ്ഞെടുപ്പിലെ താരമായി കണ്ടെത്തിയിരിക്കുന്നത് ആലത്തൂരില്‍ നിന്ന് വിജയിച്ച രമ്യാ ഹരിദാസിനെയാണ്. തെരഞ്ഞെടുപ്പിന്‍റെ കോമാളിയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പിന് മുന്നേ എടുത്ത സുരേഷ് ഗോപിയെയാണ്. നെറികെട്ട സ്ഥാനാർത്ഥിയായി കെ എസ് രാധാകൃഷ്ണനെയാണ് ബെന്യാമിന്‍ കണ്ടെത്തുന്നത്. പാലക്കാട്ട് എം ബി രാജേഷിന്‍റെ തോൽവിയില്‍  സങ്കടപ്പെടുന്ന ബെന്യമിന്‍ പക്ഷേ ചാലക്കുടിയില്‍ ഇന്നസെന്‍റ് തോറ്റതിൽ സന്തോഷമെന്ന് ബെന്യമിന്‍ എഴുതുന്നു. 

മോദിയ്ക്കും ബിജെപിക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം നിലനിര്‍ത്തുമ്പോള്‍ തന്നെ അടിത്തട്ടിൽ നിന്ന് കൃത്യമായ കണക്കുകൾ എടുക്കാൻ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം ആശങ്കപ്പെടുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും ഇടത് പക്ഷം ഇതിനെക്കിറുച്ച് ചിന്തിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് ബെന്യമിന്‍റെ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ബെന്യാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

* പത്തനംതിട്ട ഒട്ടും വർഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു. 
* ശശി തരൂരിന്റെ വിജയത്തിൽ ഏറെ സന്തോഷം. 
* ഇന്നസെന്റ് തോറ്റതിൽ സന്തോഷം. 
* പാലക്കാട്ട് എം ബി രാജേഷിന്റെ തോൽവി സങ്കടപ്പെടുത്തുന്നു. 
* മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം 
* പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോൽവിയുടെ ആക്കം കൂട്ടി. 
* സഖ്യം ഉണ്ടാക്കുന്നതിൽ കോൺഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കൾ തടസം നിന്നതിന്റെ ഫലം ആണ് അവർ അനുഭവിക്കുന്നത്.
*അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോൽവിയിൽ ഏറെ സന്തോഷം.
* ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ. 
* ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം 😜
* ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി
* നെറികെട്ട സ്ഥാനാർത്ഥി - കെ എസ് രാധാകൃഷ്ണൻ 
* അടിത്തട്ടിൽ നിന്ന് കൃത്യമായ കണക്കുകൾ എടുക്കാൻ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാർട്ടികൾക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? 
* ഇടതുപാർട്ടികൾ ചിന്തിക്കുമോ?

 

 

click me!