പച്ചക്കറി വില്‍പന മുതല്‍ അടുക്കളപ്പണി വരെ; വോട്ടിനായി എന്തും ചെയ്യും ഈ താരസ്ഥാനാര്‍ത്ഥി!

Published : Mar 31, 2019, 09:57 AM ISTUpdated : Mar 31, 2019, 10:02 AM IST
പച്ചക്കറി വില്‍പന മുതല്‍ അടുക്കളപ്പണി വരെ; വോട്ടിനായി എന്തും ചെയ്യും ഈ താരസ്ഥാനാര്‍ത്ഥി!

Synopsis

വില്ലന്‍ വേഷം അഴിച്ചുവച്ച്, വോട്ടിന് വേണ്ടി  പച്ചക്കറി കച്ചവടക്കാരന്റെ മുതല്‍ ചെരിപ്പ്കുത്തിയുടെ വരെ വേഷമണിയുകയാണ് ഈ താരം!

മധുരൈ: 'അലസനായ വില്ലന്‍' വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ജനമനസ്സുകളിലേക്ക് ഇറങ്ങി വന്ന താരമാണ് മന്‍സൂര്‍ അലി ഖാന്‍. സിനിമയ്ക്ക് ഇടവേള നല്കി രാഷ്ട്രീയത്തില്‍ സജീവമായ മന്‍സൂര്‍ അലി ഖാനെ ഇപ്പോള്‍ കാണാനാവുക മധുരൈയിലെ തെരുവുകളിലാണ്. നാം തമിഴ് കച്ചി സ്ഥാനാര്‍ത്ഥിയായി മധുരൈയില്‍ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം.
വില്ലന്‍ വേഷം അഴിച്ചുവച്ച് വോട്ടിന് വേണ്ടി  പച്ചക്കറി കച്ചവടക്കാരന്റെ മുതല്‍ ചെരിപ്പ്കുത്തിയുടെ വരെ വേഷമണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഈ താരം!

വോട്ടിന് വേണ്ടി എന്തും ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. തെരുവിലിറങ്ങി വോട്ട് തേടുന്നതിനിടയില്‍ പച്ചക്കറി കടക്കാരനാകും, റോഡരികില്‍ തൂപ്പുകാരനെ കണ്ടാല്‍ ചൂലു വാങ്ങി അയാളുടെ ജോലി ചെയ്യും, ഷൂ പോളിഷ് ചെയ്ത് കൊടുക്കാനും തയ്യാറാകും. അവിടം കൊണ്ടും തീരുന്നില്ല ഈ സ്ഥാനാര്‍ത്ഥിയുടെ വേറിട്ട പ്രചാരണം. വീടുകളില്‍ വോട്ട് തേടിയെത്തുമ്പോള്‍ അടുക്കളപ്പണി വരെ ചെയ്തുകൊടുക്കും!

തൊഴിലാളികളോട് നേരിട്ട് ഇടപഴകി അവരിലൊരാള്‍ ആയി വോട്ട് ചോദിക്കുകയാണ് താരത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. അതുകൊണ്ട് തന്നെ തേച്ചുമിനുക്കിയ വസ്ത്രങ്ങളും ചീകിയൊതുക്കിയ മുടിയും ഒന്നുമില്ല. സ്വതസിദ്ധമായ ആ അലസഭാവത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് മുന്നേറുകയാണ് മന്‍സൂര്‍ അലി ഖാന്‍. 
 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം