
ദില്ലി: മിസോറാമിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ലെത്‍മോ ആണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച വ്യക്തി. ഇന്ത്യയിലെ ആദ്യത്തെ ജൂത സ്ഥാനാർത്ഥിയാണ് ലെത്‍മോ. ആദ്യത്തെ ജൂത സ്ഥാനാർത്ഥി മാത്രമല്ല, മിസോറാമിലെ ആദ്യ വനിത സ്ഥാനാർത്ഥി കൂടിയാണ് ലെത്‍മോ.
മിസോറാമിൽ ഒരൊറ്റ ലോക്സഭാ മണ്ഡലം മാത്രമേ ഉള്ളു. കണക്ക്പ്രകാരം വനിതകൾക്ക് ആധിപത്യമുള്ള സീറ്റാണത്. എന്നാൽ ആ സീറ്റിൽ ഇതുവരെ ഒരു വനിത സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടുകൂടി മിസോറാമിലെ ആദ്യത്തെ വനിത സ്ഥാനാർത്ഥി എന്ന ഖ്യാതി ലെത്‍മോയ്ക്ക് ലഭിക്കും. ഛിൻലങ് ഇസ്രായേൽ പീപ്പിൾ കൺവെൻഷൻ (സിഐപിസി) എന്ന എൻജിഒ സംഘടനയുടെ സ്ഥാപകയാണ് ലെത്‍മോ.
മിസോറാമിൽ ആകെ 7,84, 405 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 4,02,408 ലക്ഷം സ്ത്രീകളും 3,81,991 ലക്ഷം പുരുഷൻമാരുമാണുള്ളത്. പൊതുതെരഞ്ഞെടുപ്പിൽ എസ്ടി വിഭാഗത്തിലുള്ളവർക്കാണ് സീറ്റ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. മിസോറാമിൽ തെരഞ്ഞെടുപ്പിൽ പ്രധാനമായും മിസോ നാഷ്ണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്മെന്റ് (ഇസെഡ്പിഎം) എന്നീ പാർട്ടികൾ തമ്മിലാണ് ശക്തമായ പോരാട്ടം നടക്കാറുള്ളത്.