രാഹുലിന്‍റെ അമേഠി മണ്ഡലത്തില്‍ ഇപ്പോള്‍ ഇതാണ് സീന്‍

By Web TeamFirst Published Apr 3, 2019, 3:36 PM IST
Highlights

 ബിജെപിയുടെ 'നയാ ഭാരത്' എന്ന സങ്കൽപം ജന്മനസ്സുകളിലേക്ക്‌ കടത്തിവിടാനായി  ടൂറിങ്ങ് തീയറ്ററുമായി 'ഉറി' സിനിമയുടെ ജോഷുംകൊണ്ട് അമേഠിയിലെ ഗ്രാമ ഗ്രാമാന്തരങ്ങൾ ചുറ്റുകയാണ് സ്‌മൃതിയും സംഘവും. എന്നാൽ, കഴിഞ്ഞ മൂന്നുതവണയും അമേഠിയിലെ നിന്നും വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ചുകേറിയ രാഹുൽ ഗാന്ധിയെ നാലാം തവണയും വെന്നിക്കൊടി പാറിക്കുന്നതിൽ നിന്നും തടയാൻ ബിജെപിയുടെ പ്രചാരണങ്ങൾക്കാവുമോ?

ഏകദേശം 2100  കിലോമീറ്റർ ദൂരമേയുള്ളൂ വയനാടും അമേഠിയും തമ്മിലെങ്കിലും, സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ വയനാടിനേക്കാൾ ചുരുങ്ങിയത് ഒരു മുപ്പതുവർഷമെങ്കിലും പിന്നിലാണ് അമേഠി.  ഒരു പാർലമെന്റ്  തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും കോൺഗ്രസ് കുടുംബത്തെ തോൽപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.  കാരണം, അമേഠിക്കാർ കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും സൂക്ഷിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്, മനസ്സുകളിലല്ല. എഴുതാനും വായിക്കാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന അമേഠിയിലെ വോട്ടർമാരും പത്രം വായിക്കാറില്ല. വളരെ പാവപ്പെട്ടവരായ അവരുടെ വീടുകളിൽ ടെലിവിഷനുകളില്ല, കേബിൾ കണക്ഷനുകളില്ല. സോഷ്യൽ മീഡിയയെപ്പറ്റി അവരൊന്നും കേട്ടിട്ടുതന്നെയില്ല. തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ  സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

2014 -ൽ നരേന്ദ്ര മോദി രണ്ടിടത്ത് മത്സരിച്ചപ്പോൾ അതിൽ അസ്വാഭാവികതയൊന്നും കാണാതിരുന്നവർ ഒന്നടങ്കം ഇന്ന് രാഹുൽ ഗാന്ധിയുടെ വയനാടൻ ജാമ്യത്തിൽ പരാജയഭീതി മണക്കുന്നുണ്ട്. അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നതാവട്ടെ സ്വാതന്ത്ര്യം കിട്ടിയ അന്നു മുതൽ കോൺഗ്രസിനോടൊപ്പം നിന്നിട്ടും അമേത്തിയിൽ ഇന്നും  നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യമാണ്. അതിന്റെ പേരിലുള്ള ജനരോഷം ഇക്കുറി അമേഠിയുടെ ഗാന്ധിഭക്തിയുടെ കടയ്ക്കൽ കത്തിവെക്കുമെന്നാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി അവകാശപ്പെടുന്നത്.  ബിജെപിയുടെ 'നയാ ഭാരത്' എന്ന സങ്കൽപം ജന്മനസ്സുകളിലേക്ക്‌ കടത്തിവിടാനായി  ടൂറിങ്ങ് തീയറ്ററുമായി 'ഉറി' സിനിമയുടെ ജോഷുംകൊണ്ട് അമേഠിയിലെ ഗ്രാമ ഗ്രാമാന്തരങ്ങൾ ചുറ്റുകയാണ് സ്‌മൃതിയും സംഘവും. എന്നാൽ, കഴിഞ്ഞ മൂന്നുതവണയും അമേഠിയിലെ നിന്നും വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ചുകേറിയ രാഹുൽ ഗാന്ധിയെ നാലാം തവണയും വെന്നിക്കൊടി പാറിക്കുന്നതിൽ നിന്നും തടയാൻ ബിജെപിയുടെ പ്രചാരണങ്ങൾക്കാവുമോ? അതോ തുടർച്ചയായ മൂന്നാം വട്ടവും സ്മൃതി ഇറാനിക്ക്  പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവരുമോ ..? വയനാട് ഒരു സുരക്ഷിതമണ്ഡലമാവുമോ രാഹുൽ ഗാന്ധിക്ക്..? 

1967-ലാണ് അഞ്ചുലക്ഷത്തില്പരം വോട്ടർമാരുമായി അമേഠി മണ്ഡലം ആദ്യമായി തെരഞ്ഞെടുപ്പിൽ വരുന്നത്. കന്നിവോട്ടെടുപ്പിൽ അമേഠി കോൺഗ്രസിലെ വിദ്യാധർ വാജ്‌പേയിയെ ദില്ലിയ്ക്കയച്ചു. അദ്ദേഹം എഴുപത്തൊന്നിലും തന്റെ വിജയം ആവർത്തിച്ചു. 1977 -ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ അമേഠി ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിനെ കൈവിട്ടു. ഭാരതീയ ലോക് ദളിലെ രവീന്ദ്ര പ്രതാപ് സിങ്ങ്, സഞ്ജയ് ഗാന്ധിയെ മുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. എന്നാൽ 1980 -ൽ നടന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി, അതേ രവീന്ദ്ര പ്രതാപ് സിംഗിനെ ഏതാണ്ട് അതിന്റെ രണ്ടിരട്ടി ഭൂരിപക്ഷത്തിന് തോൽപ്പിച്ചു പകരം വീട്ടി. 

1984 -ൽ ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷമുണ്ടായ സഹതാപ തരംഗത്തിൽ രാജീവ് ഗാന്ധി മത്സരിച്ചപ്പോൾ അമേഠി പൂർണ്ണമായും കോൺഗ്രസ് പക്ഷത്തു നിന്നു, ഭൂരിപക്ഷം ഏകദേശം മൂന്നുലക്ഷത്തിൽ പരം. 1989-ൽ രാജീവ് ഗാന്ധി തന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിൽ പിടിച്ചു നിർത്തി. 1991  ആയപ്പോഴേക്കും അത് ഒരു ലക്ഷത്തില്പരമായി കുറഞ്ഞു. 1996-ൽ മത്സരിച്ച കോൺഗ്രസിലെ സതീഷ് ശർമയ്ക്ക് കിട്ടിയ ഭൂരിപക്ഷം വെറും നാല്പതിനായിരം വോട്ടിന്റെതായിരുന്നു. 

2017 -ൽ അമേഠി പാർലമെന്റ് മണ്ഡലത്തിന്റെ കീഴിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുപോലും കോൺഗ്രസ് തോറ്റുപോയി. 

1998 -ൽ കോൺഗ്രസ് വിട്ട്, ജനതാദൾ വഴി ബിജെപിയിലെത്തിയ ഡോ. സഞ്ജയ് സിങ്ങ് അമേഠി മണ്ഡലം കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ സോണിയാ ഗാന്ധി നേരിട്ട് മത്സരിച്ച് ഭൂരിപക്ഷം വീണ്ടും മൂന്നു ലക്ഷത്തിനു മേലേക്ക് കൊണ്ടുവന്നു. 2004 -ൽ രാഹുൽ ഗാന്ധിയും ഏതാണ്ട് അതേ ഭൂരിപക്ഷം തന്നെ നിലനിർത്തി. അതിനു ശേഷം, ബിജെപിയ്ക്ക് 2014  വരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അക്കൊല്ലം സ്മൃതി ഇറാനി വരും വരെ അമേഠിയിൽ ബിജെപി, ബിഎസ്‌പിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു എന്നും. ആ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകൾ തന്നെയാണ് കോൺഗ്രസിനെ ഭയപ്പെടുത്തുന്നതും. 

2009 - ൽ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം, 2014  ആയപ്പോഴേക്കും 47  ശതമാനമായി കുറഞ്ഞു. അതോടൊപ്പം 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പും ഒരു സുരക്ഷിത കുടുംബ മണ്ഡലം എന്ന അമേഠിയുടെ സ്ഥാനത്തിന് ഉലച്ചിലുണ്ടാക്കുന്നതാണ്. അമേഠി പാർലമെന്റ് മണ്ഡലത്തിന്റെ കീഴിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോൺ, ജഗദീഷ് പൂർ, ഗൗരിഗഞ്ച്, അമേഠി എന്നിവയാണവ. ഈ അഞ്ചു മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടിയുമായി 2017 -ൽ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുപോലും കോൺഗ്രസ് തോറ്റുപോയി.  നാലു സീറ്റുകളിൽ ബിജെപിയും ഒന്നിൽ സമാജ്‌വാദി പാർട്ടിയും ജയിച്ചു. ഇത് കോൺഗ്രസിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 

'ബിജെപിയുടെ കണ്ണിൽ  അമേഠി..'

അമേഠിയ്ക്ക് വടക്കായി ബാരാബങ്കി, ഫൈസാബാദ് പാർലമെന്റ് മണ്ഡലങ്ങളും, പടിഞ്ഞാറ് റായ് ബറേലിയും, തെക്കായി സുൽത്താൻ പൂരും, പ്രതാപ് ഗഞ്ചും ആണുള്ളത്.  ഇതിൽ സുൽത്താൻ പൂരിലെ മനേകാ ഗാന്ധിയുടെ സാന്നിധ്യവും അമേഠിയെ ബിജെപി പക്ഷത്തേക്ക് ചായ്ക്കുന്നുണ്ട്. 

എസ്‌പിജി സുരക്ഷയിൽ വന്നിറങ്ങി ഫോട്ടോ ഓപ്പറേഷനുകൾ നടത്തി മടങ്ങുകയാണ് ഗാന്ധി പരിവാരമെന്ന് അവർ ആവർത്തിക്കുന്നു. 

ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് അമേഠിയെ വികസനമെത്തിനോക്കിയിട്ടില്ലാത്ത ഒരു ഓണംകേറാമൂലയായി ചിത്രീകരിച്ചുകൊണ്ടുള്ള ബിജെപിയുടെ സംഘടിതമായ  ആക്രമണം. അമേഠിയിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലൊന്നിൽ ഞാറു നട്ടുകൊണ്ട് ഒരു പ്രദേശവാസി നടത്തിയ പ്രതിഷേധത്തിന് ബിജെപി പരമാവധി പ്രചാരം നൽകി. ദിവസത്തിൽ ആറുമണിക്കൂറോളം നേരം കറന്റുണ്ടാകാറില്ല അമേഠിയിൽ എന്നും, ഇത്രയും അമേഠിയിൽ ഒരു സിനിമാകൊട്ടക പോലുമില്ലെന്നതുമൊക്കെയാണ് ബിജെപിയുടെ പ്രധാന പരാതികൾ. ബിജെപി നേതാക്കൾ അമേഠിയിൽ വരുന്നത് പുതിയ പുതിയ  വികസന പദ്ധതികൾ പ്രഖ്യാപിക്കാനും, ഇതിനകം നടപ്പിലാക്കിയവയിൽ പലതിന്റെയും ഉദ്ഘാടനം നടത്താനും ആണെന്നാണ് സ്മൃതി  പറയുന്നത്.ഒപ്പം, എസ്‌പിജി സുരക്ഷയിൽ വന്നിറങ്ങി ഫോട്ടോ ഓപ്പറേഷനുകൾ നടത്തി മടങ്ങുകയാണ് ഗാന്ധി പരിവാരമെന്ന് അവർ ആവർത്തിക്കുന്നു. 

എന്നാൽ രാഹുൽ ഗാന്ധിയുടെ വെബ്‌സൈറ്റിൽ കാണുന്ന അമേഠിയുടെ പ്രതിച്ഛായ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അതിൽ നിറയെ കാണുന്നത് വികസനത്തിന്റെ കുത്തൊഴുക്കാണ്. വിദ്യാഭ്യാസം, വ്യവസായം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യപരിപാലനം, സഹകരണ സംരംഭങ്ങൾ എന്നിവയിലെല്ലാം തിളങ്ങുന്ന ഒരു അമേഠിയെ ചിത്രങ്ങളിലൂടെ രാഹുൽ ഗാന്ധിയുടെ വെബ്‌സൈറ്റ് നമുക്ക് പരിചയപ്പെടുത്തുന്നു. 

'കോൺഗ്രസിന്റെ കണ്ണിൽ  അമേഠി..'

ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയ്ക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്ന സ്ഥിതിക്ക് ഉയരുന്ന ചോദ്യമിതാണ്. ഏതാണ് സാമൂഹികവും, സാമ്പത്തികവും, വ്യവസായികവുമായി  കൂടുതൽ വികസിതമായ സ്ഥലം. അമേഠിയോ, അതോ വയനാടോ..? എവിടത്തെ വോട്ടർമാരാണ് കൂടുതൽ സന്തുഷ്ടവും സുഖകരവുമായ ജീവിതം നയിക്കുന്നത്...?  അമ്പതുവർഷക്കാലത്തെ ഭരണത്തിനിടെ രണ്ടേ രണ്ടുവട്ടം മാത്രം മറ്റുപാർട്ടികൾക്ക് വിട്ടുകൊടുത്ത് കോൺഗ്രസ് എന്നും തറവാട്ടുസ്വത്തുപോലെ കൊണ്ടുനടന്ന അമേഠിയോ..? അതോ 2009 -ൽ സ്ഥാപിതമായശേഷം നടന്ന  രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സിന്റെ സ്ഥാനാർഥിയായ ഷാനവാസിനെത്തന്നെ വിജയിപ്പിച്ച വയനാടോ ..?

രണ്ടായിരത്തിന്റെ നോട്ടിറങ്ങി എന്നൊക്കെ കേട്ടിട്ടുണ്ടാവുമെങ്കിലും, ഇന്നുവരെ അതൊന്നു കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലാത്ത  പതിനായിരക്കണക്കിന് ഗ്രാമീണർ അമേഠിയിലുണ്ട്.

എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. രാഹുൽ ഗാന്ധിയുടെ വെബ്‌സൈറ്റിൽ കാണുന്ന വികസനത്തിന്റെ പറുദീസയല്ല എന്തായാലും അമേഠി. ദശാബ്ദങ്ങളായി ഒരു വിഐപി മണ്ഡലമായിരുന്നിട്ടും വികസനം അമേഠിയുടെ പല കോണുകളിലും ഇന്നുവരെ എത്തിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടിറങ്ങി എന്നൊക്കെ കേട്ടിട്ടുണ്ടാവുമെങ്കിലും, ഇന്നുവരെ അതൊന്നു കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലാത്ത  പതിനായിരക്കണക്കിന് ഗ്രാമീണർ അമേഠിയിലുണ്ട്. അത്രയ്ക്കുണ്ട് അവിടത്തെ അടിസ്ഥാനവർഗ്ഗത്തിന്റെ ദാരിദ്ര്യം. 

കാലം അമേഠിയിൽ മാത്രം നിശ്ചലമായി നിൽക്കുകയാണ്. ഇവിടെ ഇപ്പോഴും ദിവസവും മണിക്കൂറൂകളോളം കറണ്ടില്ലാത്ത അവസ്ഥയാണ്. ഇവിടത്തെ കുട്ടികൾ ഇപ്പോഴും പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്, ജാതിവ്യവസ്ഥയുടെ സ്വാധീനം ഇന്നും ഏറിവരിക മാത്രമാണ് ചെയ്യുന്നത്. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ചുവരെഴുത്തിൽ മാത്രമാണ് നടപ്പിൽ വന്നിട്ടുളളത്. ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ അവസ്ഥ മോശമാണെങ്കിലും, മെയിൻ റോഡുകൾ താരതമ്യേന മെച്ചമാണ്. കോൺക്രീറ്റ് വീടുകൾ ഒരു അപൂർവദൃശ്യമാണ് അമേഠിയിൽ. ഇപ്പോഴും പാചകവാതകം പലവീടുകൾക്കും ലക്ഷ്വറിയാണ്. പല വീട്ടുകാർക്കും വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ധനസ്ഥിതിയില്ല. 

എഴുതാനും വായിക്കാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന അമേഠിയിലെ വോട്ടർമാരും പത്രം വായിക്കാറില്ല

 ഏകദേശം 2100  കിലോമീറ്റർ ദൂരമേയുള്ളൂ വയനാടും അമേഠിയും തമ്മിലെങ്കിലും, സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ വയനാടിനേക്കാൾ ചുരുങ്ങിയത് ഒരു മുപ്പതുവർഷമെങ്കിലും പിന്നിലാണ് അമേഠി. കേരളത്തിലെ സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധതയുള്ളവരുമായ വോട്ടർമാർക്ക്  അമേഠി യിലെ മോശപ്പെട്ട അവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വായിക്കുമ്പോൾ , അവിടെ ഇപ്രാവശ്യം തോറ്റുപോവുമോ എന്ന ഭയം കൊണ്ടാണ് രാഹുൽ ഗാന്ധി ഒരു ജാമ്യത്തിന് വേണ്ടി, വയനാട്ടിൽ വന്നു മത്സരിക്കുന്നതെന്ന് തോന്നാം. എന്നാൽ അതല്ല യാഥാർഥ്യം. 

ഒരു പാർലമെന്റ്  തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും കോൺഗ്രസ് കുടുംബത്തെ തോൽപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.  കാരണം, അമേഠിക്കാർ കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും സൂക്ഷിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്, മനസ്സുകളിലല്ല. എഴുതാനും വായിക്കാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന അമേഠിയിലെ വോട്ടർമാരും പത്രം വായിക്കാറില്ല. വളരെ പാവപ്പെട്ടവരായ അവരുടെ വീടുകളിൽ ടെലിവിഷനുകളില്ല, കേബിൾ കണക്ഷനുകളില്ല. സോഷ്യൽ മീഡിയയെപ്പറ്റി അവരൊന്നും കേട്ടിട്ടുതന്നെയില്ല.

തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ  സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. അങ്ങനെ സംഭവിച്ചാൽ, തെരഞ്ഞെടുപ്പുകളിൽ ആർക്കു വോട്ടുചെയ്യണം എന്ന തീരുമാനം അവർ ഹൃദയത്തിനു പകരം മനസ്സിന് വിടും. അതോടെ പിന്നെ  പലവിധ വികസന വിഷയങ്ങളും ചർച്ചയാകും, തീരുമാനങ്ങളെ അവ സ്വാധീനിച്ചു തുടങ്ങും. വർഷങ്ങളായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരിക്കുന്ന നിരുപാധിക പിന്തുണ അതോടെ വിവേചനബുദ്ധിയിൽ അധിഷ്ഠിതമാവും. അതാരാണ് ആഗ്രഹിക്കുന്നത്..? 

click me!