'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക; ഈ ചുമരെഴുത്തിന് പിന്നില്‍

Published : Mar 31, 2019, 09:08 PM IST
'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക; ഈ ചുമരെഴുത്തിന് പിന്നില്‍

Synopsis

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത് പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്നതാണ് ഈ എഴുത്ത്

കാസർകോട്: തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിന്‍റെ തിരക്കില്‍ തന്നെയാണ്. അതിനിടെയാണ് കാസര്‍കോടുകാര്‍ അല്ലാത്തവര്‍ വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ഒരി ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചത്.

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത് പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്നതാണ് ഈ എഴുത്ത്. എന്നാല്‍ ഇത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം.  അത് കൂട്ടിച്ചേര്‍ത്താണ് 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്'  എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ  ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെ കാസര്‍കോടിന്‍റെ ഇച്ച വിളിയും.

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം