ഇത് രാഷ്ട്രീയമോ സൗഹൃദമോ? ബിജെപി റോഡ് ഷോയില്‍ സപ്ന ചൗധരിയുടെ സസ്പെന്‍സ് എന്‍ട്രി!!

By Web TeamFirst Published Apr 22, 2019, 7:10 PM IST
Highlights

വടക്ക്കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കാഹളം മുഴങ്ങിയപ്പോള്‍ മുതല്‍ ദേശീയതലത്തില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു സപ്ന ചൗധരിയുടേത്. പാട്ടുകാരിയും നര്‍ത്തകിയുമായ സപ്ന കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ എന്ന കാര്യത്തില്‍ പന്തയം വച്ചവര്‍ പോലുമുണ്ടായിരുന്നു അങ്ങ് ഹരിയാനയില്‍ സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്കക്കിടയിലുള്ള സ്വീകാര്യത തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസും ബിജെപിയും അവെര ഒപ്പം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും താരപ്രചാരകയുടെ വേഷത്തില്‍ ഒരിക്കല്‍ പോലും അവര്‍ പൊതുവേദിയിലെത്തിയതേയില്ല. തന്‍റെ പിന്തുണ ആര്‍ക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നുമില്ല. എന്നാലിപ്പോള്‍ ആ അനിശ്ചിതത്വം ഏറെക്കുറെ നീങ്ങിയെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്. കാരണമോ, സപ്ന ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ്ഷോയില്‍ പ്രത്യക്ഷപ്പെട്ടതും

വടക്ക്കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്. റോഡ്ഷോയിലുടനീളം സപ്ന തിവാരിക്കൊപ്പമുണ്ടായിരുന്നു. "ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടൊന്നുമില്ല, മനോജ് തിവാരി എന്‍റെ നല്ലൊരു സുഹൃത്താണ്. അതുകൊണ്ടാണ് ഇവിടെ." അതായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സപ്നയുടെ പ്രതികരണം 

Also Read: സപ്‌ന ചൗധരി; കോണ്‍ഗ്രസിനെയും ബിജെപിയെയും വലയ്ക്കുന്ന 'ജാട്ട്‌'സുന്ദരി

കഴിഞ്ഞ മാസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രക്കൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടതോടെ സപ്ന കോണ്‍ഗ്രസിലേക്ക് പൊകുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് സപ്നയെ മത്സരിപ്പിക്കുമെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് സപ്ന ഉറപ്പിച്ചു പറഞ്ഞു. ബിജെപി ഡല്‍ഹി അധ്യക്ഷനായ മനോജ് തിവാരിക്കൊപ്പമുള്ള ഫോട്ടോ പ്രചരിച്ചതോടെ സപ്ന ബിജെപിക്കൊപ്പമോ എന്നതായി അടുത്ത ചോദ്യം. സപ്നയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അവര്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞെന്നുമാണ് തിവാരി അന്ന് പ്രതികരിച്ചത്. സപ്ന ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് കാലം പറയും എന്നായിരുന്നു തിവാരിയുടെ മറുപടി.

ആ മറുപടിയിലൂന്നിയാണ് ഇപ്പോള്‍ വീണ്ടുമൊരു ചോദ്യം ഉയരുന്നത്. ബിജെപിയുടെ റോഡ്ഷോയിലെ സപ്നയുടെ സാന്നിധ്യം കാലം നല്‍കുന്ന മറുപടിയാണോ എന്ന്!!


 

click me!