61ാം വയസിൽ ടോം ക്രൂസിന് 36 കാരി കാമുകി, മോഡലായ റഷ്യൻ സുന്ദരിയെ തേടി ആരാധകർ

Published : Feb 16, 2024, 01:41 PM IST
61ാം വയസിൽ ടോം ക്രൂസിന് 36 കാരി കാമുകി, മോഡലായ റഷ്യൻ സുന്ദരിയെ തേടി ആരാധകർ

Synopsis

വില്യം രാജകുമാരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എയർ ആംബുലൻസ് ചാരിറ്റി പരിപാടിയിൽ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. 61കാരനായ ടോം ക്രൂസ് മൂന്ന് തവണയാണ് ഇതിന് മുൻപ് വിവാഹിതനായത്

കാലിഫോർണിയ: ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹോളിവുഡ് താരം ടോം ക്രൂസ് 61ാം വയസിൽ 36 കാരിയുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്. മുൻ റഷ്യൻ മോഡലായി എല്‍സീന ഖൈറോവയെന്ന 36കാരിയാണ് ടോം ക്രൂസിന്റെ മനം കവർന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവരെ പൊതുവിടങ്ങളിൽ ഒരുമിച്ച് കാണാൻ ആരംഭിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും ഒരുമിച്ചാണ് താമസമെന്നും പൊതുവിടങ്ങളിൽ ഒരുമിച്ച് ചിത്രമെടുക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണെന്നുമാണ് ടോം ക്രൂസിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വില്യം രാജകുമാരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എയർ ആംബുലൻസ് ചാരിറ്റി പരിപാടിയിൽ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. 61കാരനായ ടോം ക്രൂസ് മൂന്ന് തവണയാണ് ഇതിന് മുൻപ് വിവാഹിതനായത്.

1987ലാണ് ടോം ക്രൂസ് അഭിനേത്രിയായ മിമി റോജേഴ്സിനെ വിവാഹം ചെയ്തത്. ഈ ബന്ധം 1990 വരെയാണ് നീണ്ടത്. 1990ൽ നിക്കോൾ കിഡ്മാനെ വിവാഹം ചെയ്ത ക്രൂല് 2001ലാണ് ഈ ബന്ധം അവസാനിപ്പിച്ചത്. 2006ൽ കേറ്റ ഹോംസിനെ വിവാഹം ചെയ്ത ടോം ക്രൂസ് 2012ൽ ഈ ബന്ധവും അവസാനിപ്പിച്ചിരുന്നു.

റഷ്യൻ വംശജയായ എല്‍സീന ഖൈറോവ ബ്രിട്ടീഷ് പൌരയാണ്. റഷ്യൻ രാഷ്ട്രീയ നേതാവും പുടിൻ അനുയായിയുമായ റിനാറ്റ് ഖൈറോവയുടെ മകളാണ് എൽസീന. റഷ്യയിലെ രത്നവ്യാപാരിയായിരുന്ന ഡിമിത്രി വെറ്റ്കോവുമായി 2020ലാണ് എൽസീന പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത