തങ്കച്ചന്‍റെ വീട്ടിലേക്ക് ലക്ഷ്‍മി നക്ഷത്രയുടെ യാത്ര; ഓട്ടോ തള്ളിച്ച് തങ്കുവിന്‍റെ റിവഞ്ച്!

By Web TeamFirst Published Oct 19, 2021, 5:56 PM IST
Highlights

തങ്കച്ചനെ കാണാൻ പോയതിന്‍റെ വീഡിയോ വ്ളോഗിന്‍റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി തന്‍റെ യൂട്യൂബ് ചാനലിലൂടെ

സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരവും വ്യത്യസ്തവുമായ അവതരണത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ലക്ഷ്‍മി സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലെ നിറസാന്നിധ്യമാണ്. 

ലക്ഷ്‍മിക്കുള്ള ആരാധക പിന്തുണ എത്രയെന്ന് സോഷ്യല്‍മീഡിയ ഫാന്‍പേജുകളും മറ്റും കണ്ടാല്‍ അറിയാം. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാളുമാണ് ലക്ഷ്‍മി. തന്‍റെ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തിൽ വിതുരയിൽ തങ്കച്ചനെ കാണാൻ പോയ കാര്യം പങ്കുവയ്ക്കുകയാണ് ലക്ഷ്മി നക്ഷത്ര. നിരവധി ടെലിവിഷൻ സ്റ്റേജ് ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ തങ്കച്ചനും സ്റ്റാർ മാജിക്കിലൂടെയാണ് ആരാധക പ്രിയം നേടിയെടുത്തത്.

തങ്കച്ചനെ കാണാൻ പോയതിന്‍റെ വീഡിയോ വ്ളോഗിന്‍റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി തന്‍റെ യൂട്യൂബ് ചാനലിൽ. തങ്കച്ചന്‍റെ വീട് തേടി പോകുന്നതും, നാടകീയമായി തങ്കച്ചൻ തന്‍റെ ഓട്ടോയിൽ ലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വരുന്നതുമൊക്കെയാണ് വീഡിയോയിൽ. സ്റ്റാർ മാജിക്കിൽ നിരന്തരം ടാസ്കുകൾ നൽകുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് തങ്കച്ചൻ ഓട്ടോറിക്ഷ തള്ളാൻ ടാസ്ക് കൊടുക്കുന്നതടക്കമുള്ള രസകരമായ മുഹൂർത്തങ്ങളാണ് ലക്ഷ്മി വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബിൽ വലിയ കാഴ്ചക്കാരെ സ്വന്തമാക്കാൻ തങ്കുവിനൊപ്പമുള്ള വീഡിയോക്ക് കഴിഞ്ഞു.

click me!