പുതിയ വീടിന്‍റെ പാല് കാച്ചൽ വിശേഷങ്ങളുമായി മുദുലയും യുവയും

Published : Feb 26, 2024, 02:48 PM ISTUpdated : Feb 26, 2024, 02:49 PM IST
 പുതിയ വീടിന്‍റെ പാല് കാച്ചൽ വിശേഷങ്ങളുമായി മുദുലയും യുവയും

Synopsis

ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞ് വീടിൻറെ പാല് കാച്ചൽ ചടങ്ങ് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങൾ. 

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് ഇവർക്കുള്ളത്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ട്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. പ്രേക്ഷകർ ആഘോഷമാക്കിയ വിവാഹമാണ് ഇവരുടേത്. ഇവരുടെ മകൾ ധ്വനി ബേബിയും പ്രേക്ഷർക്ക് മുന്നിൽ എപ്പോഴും എത്താറുണ്ട്. 

ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞ് വീടിൻറെ പാല് കാച്ചൽ ചടങ്ങ് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങൾ. ഈ വീട് ധ്വനി ബേബിയ്ക്ക് വേണ്ടിയാണെന്നാണ് ഇരുവരും പറയുന്നത്. "കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെൻറ് എന്ന രീതിയിൽ വാങ്ങിയ കുഞ്ഞ് വീടാണിത്. പഴയ വീടിന് തൊ്ടടുത്താണിതെന്ന് പറയാം. എല്ലാവരും ചോദിക്കുന്നുണ്ട് നിങ്ങൾക്കിത് എത്ര വീടാണെന്ന്? അതിൻറെ കൃത്യമായ കാര്യം ഞങ്ങൾ പറയാം. തിരുവനന്തപുരത്തുള്ള വീട് അമ്മുവിൻറെ വീട്, പാലക്കാടുള്ളത് എൻറെ അമ്മ വെച്ച വീട്, പിന്നെയിത് ഞാനും അമ്മുവും കൂടെ ധ്വനി ബേബിയ്ക്കായി വെച്ചത്"- യുവ പറയുന്നു. 

എറണാകുളത്ത് തങ്ങൾക്ക് വീടില്ലെന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു. വീടിൻറെ പേരും താരങ്ങൾ പറയുന്നുണ്ട്. മൂന്നാളും ഓഗസ്റ്റിൽ ജനിച്ചത് കൊണ്ട് ലിയോ മൌണ്ട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. യാതൊരു ആർഭാടവുമില്ലാതെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ചടങ്ങാണിതെന്നും ഇരുവരും പറയുന്നുണ്ട്. 

2021 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. യുവയും മൃദുലയും വിവാഹിതരാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ പ്രണയവിവാഹമാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.

ഒരു സമയത്ത് കോളേജ് പ്രൊഫസര്‍, പിന്നീട് മിമിക്രക്കാരന്‍; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ കോമഡി നടന്‍.!

'അനിമല്‍ ചിത്രം വന്‍ ഹിറ്റ് പക്ഷെ തനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല': കാരണം വ്യക്തമാക്കി രശ്മിക
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക