Asianet News MalayalamAsianet News Malayalam

'അനിമല്‍ ചിത്രം വന്‍ ഹിറ്റ് പക്ഷെ തനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല': കാരണം വ്യക്തമാക്കി രശ്മിക

തന്‍റെ അനിമല്‍ പ്രമോഷനിലെ അസാന്നിധ്യം സംബന്ധിച്ച് രശ്മിക പറയുന്നത് ഇതാണ്, വലിയൊരു സിനിമ ചെയ്തു. 

Rashmika Mandanna reveals why she couldnt enjoy Animals massive success vvk
Author
First Published Feb 26, 2024, 12:58 PM IST

മുംബൈ: 2023ലെ ബോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു അനിമല്‍. 900 കോടിയോളം രൂപയാണ് ബോക്സോഫീസില്‍ രണ്‍ബീര്‍ കപൂറിന്‍റെ ചിത്രം നേടിയത്. രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അനിമല്‍. അതേ സമയം തന്നെ ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയായിരുന്നു. എന്നാല്‍ ചിത്രം വിജയിച്ച ഘട്ടത്തില്‍ അതിന്‍റെ ചടങ്ങുകളില്‍ രശ്മികയുടെ അസാന്നിധ്യം വളരെ ശ്രദ്ധിക്കപ്പെട്ടു. അതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ ക്യൂ ആന്‍റ് എ സെഷനില്‍.

തന്‍റെ അനിമല്‍ പ്രമോഷനിലെ അസാന്നിധ്യം സംബന്ധിച്ച് രശ്മിക പറയുന്നത് ഇതാണ്, വലിയൊരു സിനിമ ചെയ്തു. അത് ജനം കണ്ട് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞു അത് വലിയ ഹിറ്റായി. എല്ലാവരും ആ സമയത്ത് ആഗ്രഹിക്കുന്നതുപോലെ ആ വിജയം ആസ്വദിക്കാൻ കുറച്ച് സമയം മാറ്റിവയ്ക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായികുന്നു. പക്ഷേ വർക്ക്ഹോളിക് ആയിരുന്ന എനിക്ക് അനിമല്‍ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുതിയ ചിത്രത്തിന്‍റെ സെറ്റില്‍ എത്തണമായിരുന്നു. അതിനാൽ ഞാൻ ധാരാളം അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ പങ്കെടുത്തില്ല.  

എനിക്ക് ജോലി ചെയ്യാനായി വലിയാത്രകൾ ചെയ്യണം. എന്‍റെ കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാൻ. നിങ്ങൾക്കറിയാവുന്നതുപോലെ എന്‍റെ സിനിമകളിലെ ലുക്കുകള്‍  വെളിപ്പെടുത്താൻ കഴിയില്ല. അതിനാൽ എനിക്ക് ഫോട്ടോകൾ എടുക്കാനോ ചില പോസ്റ്റുകൾ പോസ്റ്റുചെയ്യാനോ നിങ്ങള്‍ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല. 

ആരാധകര് കാണിക്കുന്ന സ്നേഹം കാണുന്നുണ്ടെന്നും രശ്മിക പറഞ്ഞു. തന്‍റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ ഷൂട്ടിംഗ് നന്നായി നടക്കുന്നുണ്ടെന്ന് രശ്മിക വെളിപ്പെടുത്തി. പുഷ്പ: ദി റൂൾ, ദ ഗേൾഫ്രണ്ട് എന്നീ ചിത്രങ്ങളിലാണ് രശ്മിക അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

90 കോടിക്ക് എടുത്ത രജനി പടം പൊട്ടി പാളീസായി; മലയാള പടങ്ങള്‍ വാരിയത് 150 കോടിയിലേറെ; ഞെട്ടി തമിഴ് സിനിമ.!

'ജസ്റ്റ് വാവ്': മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട ഉദയനിധി സ്റ്റാലിന് അടക്കാനാവാത്ത അത്ഭുതം.!
 

Follow Us:
Download App:
  • android
  • ios