1956 ല്‍ ജനിച്ച ബ്രഹ്മാനന്ദം പഠനത്തിന് ശേഷം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും ധനികനായ ഹാസ്യ നടന്‍ ആരാണ്. അത് ഹിന്ദിയില്‍ നിന്നല്ല. ഹിന്ദി കോമേഡിയന്‍ കപില്‍ശര്‍മ്മയ്ക്ക് 250 കോടിയിലേറെ ആസ്തിയുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ധനികനായ കോമഡി നടന്‍ ഒരിക്കലും അദ്ദേഹം അല്ല. ആ റെക്കോഡ് ടോളിവുഡില്‍ നിന്നുള്ള ഒരു നടനാണ്. ബ്രഹ്മാനന്ദമാണ് ഈ റെക്കോഡിന് ഉടമ. 

60 മില്യൺ ഡോളർ (490 കോടി രൂപയോളം) വില വരുന്ന സ്വത്തിന് ഉടമയാണ് തെലുങ്കിലെ സീനിയര്‍ നടനും ചിത്രകാരനും കൂടിയായ ബ്രഹ്മാനന്ദം. 35 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ബ്രഹ്മാനന്ദത്തിന്‍റെ സിനിമ കരിയറില്‍ അദ്ദേഹം 1100 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

1956 ല്‍ ജനിച്ച ബ്രഹ്മാനന്ദം പഠനത്തിന് ശേഷം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലായിരുന്നു ഇത്. കോളേജ് അദ്ധ്യാപന കാലത്തും അഭിനയത്തോടുള്ള താല്‍പ്പര്യം അദ്ദേഹം വിട്ടിരുന്നില്ല. നാടകങ്ങളും മിമിക്രി പരിപാടികളും അവതരിപ്പിച്ചിരുന്നു.

1985 ല്‍ ദൂരദര്‍ശന്‍ തെലുങ്ക് പ്രക്ഷേപണം തുടങ്ങിയപ്പോള്‍ അതില്‍ ആരംഭിച്ച ഒരു പരിപാടിയിലൂടെ ജനപ്രിയനായ ബ്രഹ്മാനന്ദം അതുവഴിയാണ് സിനിമ രംഗത്തേക്ക് എത്തിയത്. 1987 മുതല്‍ സിനിമ രംഗത്ത് സജീവമാണ് ബ്രഹ്മാനന്ദം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്ത താരം എന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ പേര് ഗിന്നസ് ബുക്കിലും ഉള്‍പ്പെട്ടിട്ടുണ്ട്. 

2009ല്‍ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ കൊടുത്ത് ആദരിച്ചു. ഒരു ചിത്രത്തിന് 1 മുതല്‍ രണ്ട് കോടിവരെ ചില സമയത്ത് ബ്രഹ്മാനന്ദം പ്രതിഫലം വാങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കോമേഡിയന്‍ ഒരു സമയത്ത് ഇദ്ദേഹമായിരുന്നു. 

വലിയ ഭൂസ്വത്തിന് ഉടമയാണ് ഇദ്ദേഹം. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ ഏക്കറുകണക്കിന് ഭൂമി ഇദ്ദേഹത്തിന്നുണ്ട്. ഹൈദരാബാദിലെ ഏറ്റവും പോഷ് ഏരിയായ ജൂബിലി ഹില്‍സില്‍ സ്വന്തമായി ബംഗ്ലാവുണ്ട്. ഒപ്പം ബെന്‍സ് ഓഡി അടക്കം കാര്‍ശേഖരവും ഉണ്ട്. ഇപ്പോള്‍ സിനിമ രംഗത്ത് നിന്നും ഇടവേളയിലാണ് താരം. 

'അനിമല്‍ ചിത്രം വന്‍ ഹിറ്റ് പക്ഷെ തനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല': കാരണം വ്യക്തമാക്കി രശ്മിക

സംഭവം 'എല്‍സിയു ചിത്രം' പോലെയോ?; 200 കോടി മയക്കുമരുന്ന് റാക്കറ്റ് പിടിച്ച് പൊലീസ്, തമിഴ് സിനിമ ബന്ധം.!