മുംബൈ തെരുവിലെ 'ഗുഹാമനുഷ്യൻ' അലഞ്ഞു നടന്നു; പക്ഷെ അത് ഒരു സൂപ്പര്‍താരമായിരുന്നു, ആര്‍ക്കും മനസിലായില്ല!

Published : Feb 02, 2025, 09:13 PM IST
മുംബൈ തെരുവിലെ 'ഗുഹാമനുഷ്യൻ' അലഞ്ഞു നടന്നു; പക്ഷെ അത് ഒരു സൂപ്പര്‍താരമായിരുന്നു, ആര്‍ക്കും മനസിലായില്ല!

Synopsis

തിരക്കേറിയ മുംബൈ നഗരത്തിലെ തെരുവില്‍ 'ഗുഹാമനുഷ്യന്‍റെ' വീഡിയോ വൈറലായി. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തിയത് സൂപ്പര്‍താരമായിരുന്നു.

മുംബൈ: തിരക്കേറിയ മുംബൈ നഗരം അന്ദേരിയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട 'ഗുഹാമനുഷ്യന്‍റെ' വീഡിയ അതിവേഗമാണ് വൈറലായത്. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തി. ആദ്യ കൗതുകത്തിന് ആളുകള്‍ ഇത് നോക്കി നിന്നുവെങ്കിലും പിന്നീട് നടന്ന് നീങ്ങി. 

എന്തായാലും ഇതിന്‍റെ ശരിക്കും വീഡിയോ പിന്നീട് എത്തി. ഈ 'ഗുഹാമനുഷ്യൻ' യഥാർത്ഥത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാനായിരുന്നു. ആരും ആമിറിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് നേര്. 

ആമിർ ഖാന്‍റെ ഈ 'ഗുഹാമനുഷ്യൻ' പ്രാങ്കിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. റിക്ഷകളുടെയും കാല്‍നടയാത്രക്കാരുടെയും ഇടയിൽ ആരും ശ്രദ്ധിക്കാതെ കൈ വണ്ടി തള്ളിക്കൊണ്ട് സാധാരണയായി നടന്നുകൊണ്ടിരുന്ന നടന്‍റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

പിന്നീട് ആമിര്‍ ഖാന്‍ ഗുഹമനുഷ്യനായി മാറുന്ന വീഡിയോ പുറത്ത് എത്തിയതോടെയാണ് ഇത് ആമിര്‍ ആണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് മനസിലായത്. ശരിക്കും ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. 

ഈ പരസ്യ വീഡിയോയില്‍ ആമിര്‍ ഗുഹ മനുഷ്യനായാണ് എത്തിയത്. ഈ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. എന്തായാലും വീഡിയോ വൈറലായി. ഈ പരസ്യവും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. 

2007-ലെ താരേ സമീൻ പറിന്‍റെ  തുടർച്ചയായ സിത്താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. പുത്തൻ പ്ലോട്ടും കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആമിർ ഖാൻ ദർശീൽ സഫാരിയുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ ജെനീലിയയും അഭിനയിക്കും. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷനിലാണ്, 2025 പകുതിയോടെ റിലീസാകുമെന്നാണ് കരുതുന്നത്.

എന്‍റെ സിനിമ യൂട്യൂബില്‍‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്

സൽമാൻ വൈകിയത് മണിക്കൂറുകള്‍, ഷൂട്ടിന് നില്‍ക്കാതെ പങ്കെടുക്കാതെ അക്ഷയ് സെറ്റ് വിട്ടു; പിന്നീട് വിശദീകരണം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത