ആവേശത്തിലെ വില്ലന്‍ 'കുട്ടി' വിവാഹിതനായി: മിഥുട്ടിയുടെ രണ്ട് വര്‍ഷത്തെ പ്രണയത്തിന് സാഫല്യം

Published : May 12, 2025, 09:09 AM IST
ആവേശത്തിലെ വില്ലന്‍ 'കുട്ടി' വിവാഹിതനായി: മിഥുട്ടിയുടെ രണ്ട് വര്‍ഷത്തെ പ്രണയത്തിന് സാഫല്യം

Synopsis

ആവേശം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ 'കുട്ടി'യായി അഭിനയിച്ച മിഥുട്ടി വിവാഹിതനായി. പാർവതിയാണ് വധു. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

കൊച്ചി: ആവേശത്തിലെ 'കുട്ടി' എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതിയാണ് മിഥുട്ടിയുടെ വധു. രണ്ട് വര്‍ഷത്തോളം നീണ്ട സ്നേഹ ബന്ധത്തിന് ശേഷമാണ്‌ ഇരുവരും വിവാഹിതരായത്.

ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റര്‍ ഓഫീസിലെത്തി  വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ മിഥുട്ടി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2024 ഇറങ്ങിയ ആവേശം മലയാളത്തിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇതിനെ ബെംഗലൂരുവിലെ കോളേജിലെ വില്ലന്‍ ഗ്യാങ്ങിന്‍റെ തലവന്‍ കുട്ടിയായിട്ടായിരുന്നു മിഥുട്ടിയുടെ സിനിമ അരങ്ങേറ്റം. സിനിമയില്‍ എത്തും മുന്‍പ് തന്നെ തന്‍റെ വ്യത്യസ്തമായ റീലുകള്‍ കൊണ്ട് മിഥുട്ടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു. 

റീലുകള്‍ കണ്ടാണ് ആവേശം സംവിധായകന്‍ ജിത്തു മാധവ്  തൃശ്ശൂര്‍ സ്വദേശിയായ കുട്ടിയെ സിനിമയിലേക്ക് വിളിക്കുന്നത്. ഇപ്പോള്‍ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലാണ് മിഥുട്ടി അഭിനയിച്ച് വരുന്നത്. 

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് പ്രേക്ഷ ശ്രദ്ധനേടിയ 'മന്ദാകിനി' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേനെ പ്യാർ കിയ'. സ്പെയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ ഫാസിലുദ്ദീനാണ് സംവിധാനം. 

മന്ദാകിനിയിലെ അണിയറപ്രവർത്തകരും താരങ്ങളും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചിതരായി എന്നാൽ തിരശ്ശീലക്ക് മുന്നിൽ അത്രയധികം കണ്ടിട്ടില്ലാത്ത ഹൃദു ഹരൂൺ, പ്രിറ്റി മുകുന്ദൻ, അസ്കർ അലി, അർജ്യൂ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ് ജനാർദ്ദനൻ, തൃക്കണ്ണൻ, റെഡിൻ കിങ്സ്ലി, മൈം ഗോപി, ബോക്സർ ദീന തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

പേര് കേൾക്കുമ്പോൾ ഒരു കോമഡി പടമെന്ന് തോന്നുമെങ്കിലും സൂപ്പർ ആക്ഷൻ ചിത്രമായാണ് മേനെ പ്യാർക്കിയ ഒരുങ്ങുന്നത്. മാത്രമല്ല ഈ  സിനിമ പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ അസാധ്യ കോമ്പോ ആയാണ് വരുന്നത്. ആക്ഷൻ ജോണറിൽ ഇത്തരം ഒരു ഡെഡ്ലി കൊമ്പോ കൂടെ ഇറങ്ങുന്ന സിനിമകൾ പൊതുവെ വിജയം സമ്മാനിക്കുകയാണ് പതിവ്. ഈ ചിത്രവും മറിച്ചായിരിക്കില്ലെന്നാണ് പ്രതീക്ഷ. മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ: ശബരി. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത