'ഇതൊക്കെ പ്രചരിപ്പിക്കുന്നവര്‍ അറിയണം, ഇതൊക്കെ എന്‍റെ കുടുംബത്തെ ബാധിക്കുന്നുണ്ട്': തുറന്നടിച്ച് അഭിഷേക് ബച്ചന്‍‌

Published : Jul 03, 2025, 12:44 PM IST
akshay kumar to abhishek bachchan all about housefull 5 these stars wives net worth

Synopsis

വിവാഹമോചന ഊഹാപോഹങ്ങളെക്കുറിച്ച് അഭിഷേക് ബച്ചൻ ആദ്യമായി പ്രതികരിച്ചു. തന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ അദ്ദേഹം വിമർശിച്ചു. 

മുംബൈ: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും തമ്മിലുള്ള വിവാഹമോചന ഗോസിപ്പുകൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമാണ്. എന്നാൽ ഈ ഊഹാപോഹങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ.

തന്റെ ഏറ്റവും പുതിയ ചിത്രമായ 'കാലിധർ ലാപത'യുടെ പ്രൊമോഷന്റെ ഭാഗമായി ഇടൈംസിന് നൽകിയ അഭിമുഖത്തിൽ, ഇത്തരം ഗോസിപ്പുകൾ തന്നെയും കുടുംബത്തെയും വലിയ രീതിയിൽ ബാധിക്കുന്നുവെന്ന് അഭിഷേക് വെളിപ്പെടുത്തി.

"മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങൾ എന്നെ ബാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാൽ ഇത് വളരെ വേദനാജനകമാണ്" അഭിഷേക് പറഞ്ഞു. "ഈ പ്രചാരണം നടത്തുന്നവരോട് ഒന്നെ പറയാനുള്ളു നിങ്ങളുടെ ജീവിതം ഞാൻ ജീവിക്കുന്നില്ല, നിങ്ങള്‍ക്ക് എന്റെ ജീവിതത്തിലെ കാര്യങ്ങളും അറിയില്ല" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ വാർത്തകൾ തിരുത്താൻ ശ്രമിച്ചാലും, അവ പലപ്പോഴും വളച്ചൊടിക്കപ്പെടുകയാണെന്നും അഭിഷേക് ചൂണ്ടിക്കാട്ടി. "നെഗറ്റീവ് വാർത്തകൾക്കാണ് ഇന്ന് കൂടുതൽ വിപണി. അതിനാൽ, ഞാൻ വിശദീകരിച്ചാലും അത് വക്രീകരിക്കപ്പെടും" അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ചും അഭിഷേക് തുറന്നു സംസാരിച്ചു. "ഒരു കമ്പ്യൂട്ടർ സ്‌ക്രീനിന് പിന്നിൽ അജ്ഞാതനായി ഇരുന്ന് വൃത്തികെട്ട കാര്യങ്ങൾ എഴുതുന്നത് വളരെ എളുപ്പമാണ്. അവർക്ക് പിന്നീട് മനസ്സാക്ഷിയോട് ഉത്തരം പറയേണ്ടി വരും. അവർ മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കണം" അദ്ദേഹം വ്യക്തമാക്കി.

ഓൺലൈനിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് നേരിട്ട് തന്റെ മുഖത്ത് അത് പറയാൻ ധൈര്യമുണ്ടോ എന്ന് അഭിഷേക് വെല്ലുവിളിച്ചു. "നേരിട്ട് വന്ന് പറഞ്ഞാൽ, അവർക്ക് ധൈര്യവും ബോധ്യവുമുണ്ടെന്ന് ഞാൻ വിശ്വസിക്കും. അതിനെ ഞാൻ ബഹുമാനിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

2007-ൽ വിവാഹിതരായ അഭിഷേകിനും ഐശ്വര്യയ്ക്കും 13 വയസ്സുള്ള മകൾ ആരാധ്യയുണ്ട്. 'കുച്ച് നാ കഹോ', 'ധൂം 2', 'ഗുരു' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ദമ്പതികൾ പലപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ കുടുംബ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും, കഴിഞ്ഞ ജൂലൈയിൽ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഇരുവരും വെവ്വേറെ എത്തിയതോടെ വിവാഹമോചന ഗോസിപ്പുകൾ ശക്തമായത്.

അഭിഷേകിന്റെ പുതിയ ചിത്രം 'കാലിധർ ലാപത' ജൂലൈ 4-ന് സീ5ൽ പ്രദർശനത്തിനെത്തും. മധുമിത സുന്ദരരാമൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദൈവിക് ഭഗേല, മുഹമ്മദ് സീഷാൻ അയൂബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക