'ചാന്‍സ് ചോദിക്കാന്‍ പറഞ്ഞുവിട്ടതും അച്ഛനാണ്'; സാന്ത്വനത്തിലെ കണ്ണന്‍ പറയുന്നു

By Web TeamFirst Published Jun 5, 2021, 8:37 PM IST
Highlights

പരമ്പരയിലെ ചെറിയ വികൃതിത്തരങ്ങളും, മനോഹരമായ അഭിനയവുമാണ് അച്ചുവിനെ കണ്ണേട്ടനായി മലയാളികള്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കഴിഞ്ഞദിവസം അച്ഛനുമൊന്നിച്ചാണ് അച്ചു സുഗന്ധ് യൂട്യൂബ് ലൈവിലെത്തിയത്.

മുഖവുരയുടെ ആവശ്യമില്ലാത്ത മലയാള പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയാണ് പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. സാന്ത്വനത്തില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് ആരാധകര്‍ക്ക് പ്രിയപ്പെട്ട കണ്ണേട്ടനാണ്.

പരമ്പരയിലെ ചെറിയ വികൃതിത്തരങ്ങളും, മനോഹരമായ അഭിനയവുമാണ് അച്ചുവിനെ കണ്ണേട്ടനായി മലയാളികള്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കഴിഞ്ഞദിവസം അച്ഛനുമൊന്നിച്ചാണ് അച്ചു സുഗന്ധ് യൂട്യൂബ് ലൈവിലെത്തിയത്.

'നിര്‍ബന്ധിച്ചാല്‍ അച്ഛന്‍ പാടും, പക്ഷെ നന്നായി നിര്‍ബന്ധിക്കണം' 

അച്ഛന്‍ ഒരു അറിയപ്പെടാത്ത കവിയാണെന്നും, ഒരുപാട് കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഒന്നും അച്ഛന്‍ പബ്ലിഷ് ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ലെന്നും എന്നാലും നിങ്ങള്‍ക്കായി അച്ഛന്‍ കുറച്ച് കവിതകള്‍ പാടിത്തരും എന്നുപറഞ്ഞാണ് അച്ചു ലൈവ് തുടങ്ങിയത്. അച്ഛന്‍ പാടണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധിക്കണമെന്നും, എല്ലാവരും പെട്ടന്ന് നിര്‍ബന്ധിക്കൂവെന്നുമാണ് അച്ചു തമാശയോടെ പറഞ്ഞത്.

പേരിൽ അച്ചുവിനൊപ്പമുള്ള സുഗന്ധ് എങ്ങനെ വന്നു ?

അച്ഛനെ പാടാന്‍ നിര്‍ബന്ധിക്കുന്നതിന് മുന്നേതന്നെ ആരാധകരുടെ സംശയം പേരിലെങ്ങനെയാണ് സുഗന്ധെന്ന് വന്നതെന്നും, അച്ഛന്റെ പേര് സുഗന്ധ് എന്നാണോയെന്നുമായിരുന്നു. നിരവധി ആളുകള് തന്നോട് ചോദിക്കുന്ന സംശയമാണ് ഇതെന്നാണ് അച്ചു പറയുന്നത്. അച്ഛന്റെ പേര് സുഗന്ധന്‍ എന്നാണെന്നും, തന്റെ ശരിക്കുള്ള പേരായിട്ടുള്ള അച്ചു എസ്. ആര്‍ എന്നത് പോളിഷ് ചെയ്താണ് അച്ചു സുഗന്ധ് എന്നാക്കി. അങ്ങനെയാണ് അച്ഛന്‍ സുഗന്ധനും, താന്‍ സുഗന്ധുമായതെന്നാണ് താരം പറയുന്നത്.

മഹാരോഗങ്ങളെ 'ഒരു ലോകം ഒരു ചിന്ത'യിലാക്കി അച്ഛന്‍

മാനവ ലോകത്തിന് എന്നും വിനാശം വിതച്ചിട്ടുള്ള മഹാമാരികളെ കവിതയിലാക്കിയെന്നാണ് അച്ചുവിന്റെ അച്ഛന്റെ കവിതയുടെ പ്രധാന പ്രത്യേകത. കാലങ്ങളായിട്ടുള്ള മഹാമാരികളിലൂടെ തുടങ്ങുന്ന കവിത കൊറോണയുടെ പ്രശ്‌നങ്ങളിലാണ് വളരുന്നത്. മനോഹരമായ കവിതയായിരുന്നെന്നും, ആലാപനം ഒരു രക്ഷയില്ലായെന്നുമെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് ലേറ്റസ്റ്റായിട്ടുള്ള കവിതയാണെന്നും, ഇത്തരത്തിലുള്ള മനോഹരമായ നിരവധി കവിതകള്‍ അച്ഛന്റെ കയ്യിലുണ്ടെന്നുമാണ് അച്ചു പറയുന്നത്.

കണ്ണനായി സ്‌ക്രീനില്‍ മകനെത്തിയത് സന്തോഷമായിരുന്നു

അച്ഛന് ഏറ്റവും സന്തോഷം തോന്നിയ നിമിഷമോതാണെന്ന ചോദ്യത്തിന്, അഭിനയത്തോട് ഏറെ ആഗ്രഹിച്ചുനടന്ന മകന്‍ സാന്ത്വനത്തിലെ കണ്ണനായെത്തിയെന്ന് അറിഞ്ഞ നിമിഷമാണെന്നായിരുന്നു ഉത്തരം. മകന് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, ഇത്ര നല്ലൊരു കഥാപാത്രമായി മകന്‍ സ്‌ക്രീനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്നാല്‍ മകന്‍ വിളിച്ച് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോമായെന്നുമാണ് അച്ചന്‍ പറയുന്നത്.

ഞാനൊരു നടനാകണം എന്ന് ഏറെ ആഗ്രഹിച്ചത് അച്ഛനാണ്

പണ്ടുതന്നെ മിമിക്രി ചെയ്യുമായിരുന്നെന്നും, പിന്നീട് അഭിനയിക്കണം എന്ന ആഗ്രഹം മനസ്സിലേക്ക് കയറിയപ്പോഴും അച്ഛനാണ് എല്ലാവിധ സപ്പോര്‍ട്ടും തന്നതെന്നുമാണ് അച്ചു പറയുന്നത്. അഭിനയത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല വീടുകളിലും കാണുന്ന തരത്തിലുള്ള എതിര്‍പ്പുകളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും, അച്ഛന്‍ മുഴുവനായും സപ്പോര്‍ട്ട് ചെയ്‌തെന്നും, വീട്ടിലെ എല്ലാവരും ഇങ്ങനെതന്നെയാണെന്നുമാണ് അച്ചു പറയുന്നത്.

അച്ഛനാണ് തന്നെ പരമ്പരകളിലെത്തിച്ചത്

അച്ഛന്‍ തനിക്കുവേണ്ടി ഒരുപാട് ചാന്‍സ് ചോദിച്ചിട്ടുള്ള ആളാണ്, പരമ്പരകളില്‍ അസിസ്റ്റന്റ് ഡയറക്ടറായറി കയറിയതും അച്ഛന്റെ ഉത്സാഹം കൊണ്ടായിരുന്നു, അങ്ങനെയാണ് സാന്ത്വനത്തിലേക്ക് എത്തിപ്പെടുന്നതെന്നുമാണ് അച്ചു അച്ഛന്റെ തോളില്‍ കയ്യിട്ടുകൊണ്ട് പറയുന്നത്.

സാന്ത്വനം എപ്പോള്‍ തുടങ്ങും

സാന്ത്വനം എപ്പോള്‍ തുടങ്ങുമെന്നാണ് പലരും ലൈവിലെത്തിയ അച്ചുവിനോട് ചോദിക്കുന്നത്. നിങ്ങളെ പോലെതന്നെ പരമ്പര തുടങ്ങാന്‍ ഞാനും കട്ട വെയിറ്റിംഗ് ആണെന്നും, സെറ്റിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നുമാണ് അച്ചു പറയുന്നത്. എപ്പോള്‍ ഷൂട്ട് തുടങ്ങുമെന്ന് ഇപ്പോഴും അറിയില്ലെന്നും താരം പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!