സാമൂഹികബോധമുള്ള പൗരനായി അച്ചു സുഗന്ധ്; വൈറലായി സൈക്കോ അപ്പാപ്പനും കൊച്ചുമോനും

Web Desk   | Asianet News
Published : May 19, 2021, 02:21 PM ISTUpdated : May 19, 2021, 02:26 PM IST
സാമൂഹികബോധമുള്ള പൗരനായി അച്ചു സുഗന്ധ്;  വൈറലായി സൈക്കോ അപ്പാപ്പനും കൊച്ചുമോനും

Synopsis

അപ്പാപ്പനായും കൊച്ചുമകനായും അച്ചു തകര്‍ത്തഭിനയിച്ചെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കൂടാതെ ഏത് വേഷം കൈകാര്യം ചെയ്യാനും മിടുക്കുണ്ടെന്ന് അച്ചു തെളിയിച്ചെന്നാണ് കുറച്ചാളുകള്‍ പറയുന്നത്.

സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പരയായതാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയാണ് പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റുമെല്ലാം നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. ഇപ്പോള്‍ സ്റ്റാറായി നില്‍ക്കുന്നത് പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ധാണ്.

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. തന്റെ പേരുതന്നെ ചാനലിനും നല്‍കിയിരിക്കുന്ന താരം ചെറിയ സീരിയല്‍ സെറ്റ് വിശേഷങ്ങളും മറ്റ് വീഡിയോകളുമായി യൂട്യൂബില്‍ ആക്ടീവുമാണ്. ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി നടക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് അച്ചുവിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. സര്‍ക്കാറിന്റെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പാലിക്കാതെ കൂട്ടുകാരൊത്ത് കറങ്ങാന്‍പോകുന്ന യുവാവായും, വീട്ടിലെ സൈക്കോ അപ്പൂപ്പനായും വീഡിയോയിലെത്തുന്നത് അച്ചു സുഗന്ധ് തന്നെയാണ്. വീട്ടിലിരിക്കാതെ പുറത്തിറങ്ങിയൊന്ന് കറങ്ങാമെന്നും, സര്‍ക്കാര്‍ പറയുന്നതൊന്നും കേള്‍ക്കണ്ടായെന്നും പറയുന്ന കൊച്ചുമോനോട്, വീടിന്റെ പുറത്തിറങ്ങിയാല്‍ തല്ലി കാലൊടിക്കും എന്നാണ് അപ്പാപ്പന്‍ പറയുന്നത്.

അപ്പാപ്പനായും കൊച്ചുമകനായും അച്ചു തകര്‍ത്തഭിനയിച്ചെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കൂടാതെ ഏത് വേഷം കൈകാര്യം ചെയ്യാനും മിടുക്കുണ്ടെന്ന് അച്ചു തെളിയിച്ചെന്നാണ് കുറച്ചാളുകള്‍ പറയുന്നത്. ഏതായാലും 'അപ്പാപ്പനും ഞാനും' എന്ന വീഡിയോയിലെ സൈക്കോ അപ്പാപ്പനും കൊച്ചുമോനും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം
എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി