മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത് പ്രിയ താരങ്ങൾ; ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ

Web Desk   | Asianet News
Published : May 19, 2021, 11:08 AM IST
മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത് പ്രിയ താരങ്ങൾ; ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ

Synopsis

സ്റ്റേജ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറുടെ ക്യാമറ കയ്യിലെടുത്ത് മനോജിന്റെയും മണിയൻപിള്ള രാജുവിന്റെയും ശ്വേതാ മേനോന്റെയും ചിത്രങ്ങൾ പകർത്തുകയാണ് മമ്മുക്ക.

ലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. ലോക് ഡൗണ്‍ സമയത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയോടുള്ള താല്പര്യത്തെ കുറിച്ച് പറയുകയാണ് നടൻ മനോജ് കെ ജയൻ.  

സ്റ്റേജ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറുടെ ക്യാമറ കയ്യിലെടുത്ത് മനോജിന്റെയും മണിയൻപിള്ള രാജുവിന്റെയും ശ്വേതാ മേനോന്റെയും ചിത്രങ്ങൾ പകർത്തുകയാണ് മമ്മുക്ക. ചുരുങ്ങിയ വാചകങ്ങൾ കൊണ്ട് ആ സന്ദർഭം എന്താണെന്നും മനോജ് കെ ജയൻ വിവരിക്കുന്നുണ്ട്. 

"മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. ദുബായിയിൽ അമ്മ ഷോയുടെ റിഹേഴ്സലിൻ്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെ.പി. യുടെ ക്യാമറയിൽ മമ്മുക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും' Happy moments", എന്നാണ് മനോജ് കുറിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും