ക്രിക്കറ്റ് അറിഞ്ഞില്ലെങ്കിലെന്താ അടിപൊളി ചിത്രമല്ലെ സാന്ത്വനത്തിലെ കണ്ണന് കിട്ടിയത്

Web Desk   | Asianet News
Published : Feb 24, 2021, 09:43 AM IST
ക്രിക്കറ്റ് അറിഞ്ഞില്ലെങ്കിലെന്താ അടിപൊളി ചിത്രമല്ലെ സാന്ത്വനത്തിലെ കണ്ണന് കിട്ടിയത്

Synopsis

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് അച്ചുവിന്റെ ക്രിക്കറ്റ് വേഷത്തിലുള്ള ഡിജിറ്റല്‍ പെയിന്റിംഗ് താരം പങ്കുവച്ചത്.

വാനമ്പാടി എന്ന പരമ്പരയ്ക്കുശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മാണം നിര്‍വഹിക്കുന്ന പരമ്പരയാണ് സാന്ത്വനം. മലയാളത്തിലെ ജനപ്രിയ പരമ്പരയായി സാന്ത്വനം പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.  ശിവാഞ്ജലി ഇഫക്ട്, ചിപ്പി മാജിക്ക്, എന്നെല്ലാമാണ് സാന്ത്വനത്തിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കൂടുതലാണ്. പ്രധാന കഥാപാത്രമായി ചിപ്പി എത്തുന്നതും പരമ്പരയെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോറിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കണ്ണന്റെ കൊച്ചുകൊച്ചു വികൃതികളും, ഏട്ടന്മാരോടുള്ള സ്നേഹവുമെല്ലാം പരമ്പരയെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മെലിഞ്ഞ ശരീരം ജിമ്മിലൊക്കെ പോയി ഒന്ന് ശരിയാക്കണമെന്ന് കരുതിയപ്പോഴാണ്, പരമ്പരയിലേക്ക് സെലക്ട് ചെയ്തതുതന്നെ ഈയൊരു ശരീരം കണ്ടാണെന്ന് ചിപ്പി പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അച്ചു പറഞ്ഞിരുന്നു. കൂടാതെ വാനമ്പാടി പരമ്പരയുടെ അണിയറയിലും അച്ചു ഉണ്ടായിരുന്നു. 

കഴിഞ്ഞദിവസമാണ് അച്ചുവിന്റെ ക്രിക്കറ്റ് വേഷത്തിലുള്ള ഡിജിറ്റല്‍ പെയിന്റിംഗ് സ്‌ക്രിബ്ബിള്‍ ഫാക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ടത്. പെട്ടന്നുതന്നെ അച്ചു സുഗന്ദ് ചിത്രം തന്റെ പേജു വഴിയും പങ്കുവയ്ക്കുകയായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ജേഴ്‌സിയണിഞ്ഞ് വലതുകയ്യില്‍ എം.ആര്‍.എഫ് ബാറ്റും ഇടതുകയ്യില്‍ ഹെല്‍മറ്റും പിടിച്ചാണ് ചിത്രത്തില്‍ അച്ചുവുള്ളത്. '

ക്രിക്കറ്റ് കളിക്കാനുള്ള കഴിവ് ദൈവം എനിക്ക് തന്നില്ല. അത് ജന്മത്ത് നടക്കില്ലെന്നും അറിയാം.. വല്ലാത്ത ജാതി ക്രിയേറ്റിവിറ്റിയായിപോയ്. ഈ ഗിഫ്റ്റ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി' എന്നുപറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ഫാന്‍ ഗ്രൂപ്പുകളുള്ള അച്ചുവിന്റെ ഫാന്‍ ഗ്രൂപ്പുകളിലൂടെയും, സാന്ത്വനത്തിന്റെ ഫാന്‍ ഗ്രൂപ്പുകള്‍ വഴിയും ചിത്രം സോഷ്യല്‍ മീഡിയയിലൊന്നാകെ വൈറലായിക്കഴിഞ്ഞു. അച്ചു സുഗന്ദിന്റെ കൂടാതെ പരമ്പരയിലെ സേതുവായെത്തുന്ന ബിജേഷിന്റേയും ഡിജിറ്റല്‍ ചിത്രം സ്‌ക്രിബ്ബിള്‍ ഫാക്ടര്‍ പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി