'പോയി പണിനോക്കാൻ പറ ചേച്ചി..ഇങ്ങനെ പറയാൻ ഒരു അനിയത്തി '; സൗമ്യയെ കുറിച്ച് മഞ്ജു

Published : Feb 24, 2021, 09:38 AM IST
'പോയി പണിനോക്കാൻ പറ ചേച്ചി..ഇങ്ങനെ പറയാൻ  ഒരു അനിയത്തി '; സൗമ്യയെ കുറിച്ച് മഞ്ജു

Synopsis

ബിഗ് ബോസ് സീസൺ - രണ്ടിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. മികച്ച മത്സരം കാഴ്ചവച്ച മഞ്ജുവിന് നിരവധി ആരാധകരുണ്ടായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് വന്നതിന് പിന്നാലെ സൈബർ ആക്രമണങ്ങൾക്ക് പാത്രമായെങ്കിലും ശക്തമായ നിലപാടുകളിലൂടെ മഞ്ജു അതൊക്കെ മറികടന്നിരുന്നു.  

ഇപ്പോഴിതാ മഞ്ജു പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. അളിയൻസിൽ ഒപ്പം അഭിനയിക്കുന്ന സൗമ്യ ഭാഗ്യനെ കുറിച്ചാണ് മഞ്ജു കുറിക്കുന്നത്. സൗമ്യയുടെ പിറന്നാൾ ദിനത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. എന്നാൽ പിറന്നാൾ ആശംസയ്ക്കപ്പുറം ഇുരുവരുടെയും ബന്ധം വെളിവാക്കുന്നതായിരുന്നു കുറിപ്പ്. സങ്കടങ്ങളിൽ താങ്ങായ സൌമ്യയെ കുറിച്ചുള്ള കുറിപ്പിനൊപ്പം പിറന്നാൾ  ആശംസകളും മഞ്ജു കുറിക്കുന്നു.

മഞ്ജുവിന്റെ കുറിപ്പ്...

ഒരുമിച്ചിരുന്നു ഒരുപാട് പൊട്ടിചിരിച്ചിട്ടുണ്ട്.. ഒരുപാട് കരഞ്ഞിട്ടുണ്ട്... ഒരാളുടെ സങ്കടം കാണുമ്പോൾ, സന്തോഷം കാണുമ്പോൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുണ്ട്.. ഞാൻ കരഞ്ഞാൽ അപ്പൊ പറയും 'പോയി പണിനോക്കാൻ പറ ചേച്ചി.. ചേച്ചി കരയണ്ട..ചേച്ചി വന്നേ..,'ഇങ്ങനെ പറയാൻ ഒരു അനിയത്തി ഒരു കൂട്ടുകാരി ഉണ്ടാകുന്നത് ഭാഗ്യമാണ്..  ഇനിയും ഒരുപാട് ചിരിക്കാനും ഓടാനും ഉണ്ട് ഞങ്ങൾക്ക്. എന്റെ കൊച്ചിന് ഒരായിരം ജന്മദിനാശംസകൾ... ഉമ്മാ...

മഞ്ജുവിന്റെ ആശംസകൾക്ക് മറുപടിയും സൗമ്യ നൽകുന്നുണ്ട്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തുണ. മനസ് നിറയെ സ്നേഹം മാത്രം ചേച്ചി.. ഉമ്മ, എന്നായിരുന്നു സൗമ്യയുടെ മറുപടി.

PREV
click me!

Recommended Stories

'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ
'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ