ബച്ചൻ കുടുംബത്തിൽ സംഭവിക്കുന്നതെന്ത് ? ഭിന്നത മൂർച്ഛിക്കുന്നു, ഐശ്വര്യയെ അൺഫോളോ ചെയ്ത് ബി​ഗ് ബി !

Published : Dec 05, 2023, 10:26 PM ISTUpdated : Dec 05, 2023, 10:28 PM IST
ബച്ചൻ കുടുംബത്തിൽ സംഭവിക്കുന്നതെന്ത് ? ഭിന്നത മൂർച്ഛിക്കുന്നു, ഐശ്വര്യയെ അൺഫോളോ ചെയ്ത് ബി​ഗ് ബി !

Synopsis

അമിതാഭ് ബച്ചനാണ് ഐശ്വര്യയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് എന്നാണ് വിവരം. 

ഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്ന് വരുന്നത്. അത്ര ശുഭകരമായ വാർത്തകൾ അല്ലതാനും. ബച്ചൻ കുടുംബവുമായി ഐശ്വര്യയ്ക്ക് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെന്നും അഭിഷേകുമായി താരം പിരിയാൻ ഒരുങ്ങുന്നു എന്നുമാണ് അഭ്യൂഹങ്ങൾ. സംഭവത്തിൽ ഇരുവിഭാ​ഗവും പ്രതികരിക്കാത്തതിനാൽ ഇത്തരം പ്രചരണങ്ങൾ വലിയ തോതിൽ ബി ടൗണിൽ നടക്കുകയാണ്. ഇക്കൂട്ടത്തിൽ അവസാനത്തേത് ആയിരിക്കുകയാണ് അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്ന വാർത്ത. 

അമിതാഭ് ബച്ചനാണ് ഐശ്വര്യയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതല്ല ഇരുവരും പരസ്പരം അൺഫോളോ ചെയ്തെന്നും ചിലർ പറയുന്നുണ്ട്. ഈ പ്രചരണത്തിന് കാരണം ഒരു സ്ക്രീൻ ഷോർട്ട് ആണ്. ഇൻസ്റ്റാ​ഗ്രാമിലേതാണ് ഇത്. അമിതാഭ് ബച്ചന്റെ അക്കൗണ്ടിൽ സെർച്ച് ചെയ്തപ്പോൾ ഐശ്വര്യയെ കാണാനില്ല എന്നതാണ് ഇത്. ഈ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. 

'എനിക്ക് ആടുജീവിതത്തോട് അസൂയ', കാരണം പറഞ്ഞ് ബോളിവുഡ് നടൻ; മറുപടിയുമായി ബ്ലെസി

എന്നാൽ വിഷയത്തിൽ എതിരഭിപ്രായവുമായി മറ്റുചിലരും രം​ഗത്ത് എത്തി. ഐശ്വര്യയും ബച്ചനും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഫോളേ ചെയ്യുന്നവരെ ഇരുവരും പ്രൈവെറ്റ് ആക്കി വച്ചിരിക്കുകയാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ബച്ചൻ കുടുംബത്തിലെ ഭിന്നതയ്ക്ക് ഒപ്പം ഈ വാർത്തകൾ കൂടി വന്നതിന് പിന്നാലെ ആശങ്കയിലാണ് ആരാധകരും. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. പൊതുവില്‍ ഈ മോതിരം ധരിച്ചാണ് അഭിഷേക് പൊതുവേദിയില്‍ എത്തുക എന്നതാണ് അതിന് കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക