നടന്‍റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ബ്ലെസി മറുപടിയുമായി എത്തി. 

രോ മലയാള സിനിമാസ്വാദകരും കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ഭൂരിഭാ​ഗം പേരും വായിച്ച് മനസിൽ പതിപ്പിച്ച 'ആടുജീവിതം' നോവൽ ദൃശ്യാവിഷ്കാരമായി എത്തുമ്പോൾ എങ്ങനെ ഉണ്ടാകുമെന്നറിയാൻ ആണ് അവർ കാത്തിരിക്കുന്നത്. ഒപ്പം നജീബായുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശനവും. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. 

ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ ട്വീറ്റ്. ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപം ആടുജീവിതത്തിന് ആശംസ അറിയിക്കുകയും ചെയ്തു. ഒപ്പം ആടുജീവിതത്തിൽ ഭാ​ഗമാകാൻ സാധിക്കാത്തതിൽ അസൂയ ഉണ്ടെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. 

"പ്രിയ ബ്ലെസി സർ മലയാളം ക്ലാസിക് പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുകയാണ്. ഇപ്പോൾ വരാനിരിക്കുന്ന നിങ്ങളുടെ ആടുജീവിതം ചിത്രത്തിന്റെ ടീസർ കണ്ടു. നിങ്ങൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഞാൻ ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതിൽ അൽപ്പം അസൂയയുണ്ട്. നിങ്ങൾക്കും ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ", എന്നാണ് അനുപം ഖേർ കുറിച്ചത്. 

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ബ്ലെസി മറുപടിയുമായി എത്തുകയും ചെയ്തു. "അനുപം ഖേർ ജി, നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. നിങ്ങളെപ്പോലുള്ള മുതിർന്ന, അനുഭവ സമ്പത്തുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഫലപ്രതമായിരിക്കും. അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്", എന്നാണ് ബ്ലെസി കുറിച്ചത്. 

ഇത് 'റോക്കി ഭായി'യുടെ മൂന്നാം വരവോ ? അതോ ​ഗീതു മോഹൻദാസ് ചിത്രമോ ? 'യാഷ് 19' വൻ അപ്ഡേറ്റ്

അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയറ്ററില്‍ എത്തുകയാണ്. 2024 ഏപ്രില്‍ 10നാണ് റിലീസ്. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. അമല പോളും ചിത്രത്തില്‍ പ്രധാന വഷത്തില്‍ എത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..