
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇന്റർവ്യൂ സ്റ്റാർ എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്ന ധ്യാനിന്റെ വേദികളിലെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ കേരളത്തിലെ മുഖ്യമന്ത്രിയായി താൻ അധികാരത്തിലേറുമ്പോൾ മുന്നിൽ നവ്യ ഉണ്ടാവണമെന്ന് പറഞ്ഞ ധ്യാനിന്റെ വാക്കുകൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും സിഎം പരാമാർശവുമായി ധ്യാൻ എത്തിയിരിക്കുകയാണ്. ഒപ്പം മുഖ്യമന്ത്രി വിഡി സതീശനെ കുറിച്ചും ധ്യാൻ സംസാരിക്കുന്നുണ്ട്.
'ഞാന്‍ സിഎം ആവണമെന്ന് പറഞ്ഞത് വെറുതെയാണ്. തമാശയ്ക്ക് പറഞ്ഞ കാര്യമാണ്. ഞാന്‍ സിഎം ആവണമെന്ന് പറഞ്ഞപ്പോള്‍ ഹൈബി ചേട്ടന്‍(ഹൈബി ഈഡൻ) എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. നിങ്ങള്‍ മുഖ്യമന്ത്രി ആവുമ്പോള്‍ ഞാന്‍ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെന്‍ഷന്‍ വേണ്ട', എന്നായിരുന്നു ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിൽ ധ്യാൻ പറഞ്ഞത്.
'നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മള്‍ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്‍റെ സൂചികയാണ് അല്ലെങ്കില്‍ മുഖത്തിന്‍റെ സൂചികയാണ് മനസ്. ചില ആള്‍ക്കാരുടെ മനസില്‍ ഉള്ളതെല്ലാം തന്നെ മുഖത്ത് വരും. മനസില്‍ എന്താണോ ഉള്ളത് അത് മുഖത്ത് കാണാം.
ദേഷ്യവും വിഷമവും എല്ലാം. ചില ആള്‍ക്കാര്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കും. അങ്ങനെ ഉള്ള ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്. പക്ഷേ മനസില്‍ ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കില്‍ മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ഞാന്‍ കണ്ട ചുരുക്കം ചില പേരില്‍ ഒരാളാണ് സിഎം വിഡി സതീശന്‍ സര്‍', എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.