‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ'; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

Published : Sep 04, 2022, 05:30 PM ISTUpdated : Sep 04, 2022, 05:31 PM IST
‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ'; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

Synopsis

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്.

ലയാളികളുടെ പ്രിയ കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ സിനിമയിൽ എത്തിയ താരം പക്ഷേ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം സിനിമാ മേഖലയിൽ നേടി കഴിഞ്ഞു. ഇന്ന് പാൻ ഇന്ത്യൻ താരം കൂടിയാണ് ദുൽഖർ. തെന്നിന്ത്യൻ സിനിമയിൽ തന്നെ മുൻനിര നായകന്മാർക്കൊപ്പം താരവും എത്തി. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകരാണ് ദുൽഖറിന് ഉള്ളത്. ഇന്ന് ദുൽഖറിന്റെ ഭാ​ര്യ അമാലിന്റെ പിറന്നാളാണ്. നിരവധി പേരാണ് അമാലിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ പ്രിയതമയ്ക്ക് ആശംസ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

"നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടെയാണ് പോകുന്നത്? എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ ഇപ്പോഴും അതുപോലെയാണ്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും..നിനക്കേറ്റവും മികച്ച പിറന്നാൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കും പോലെ. ലളിതവും മധുരവുമായ, നിന്റെ പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട, സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാൾ ആശംസകൾ ബൂ. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു", എന്നാണ് ദുൽഖർ കുറിച്ചത്. അമാലിനൊപ്പമുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത