കേരള സാരിയിൽ മനോഹരിയായി മീര വാസുദേവൻ; ചിത്രങ്ങള്‍

Published : Sep 03, 2022, 09:06 PM IST
കേരള സാരിയിൽ മനോഹരിയായി മീര വാസുദേവൻ; ചിത്രങ്ങള്‍

Synopsis

തന്മാത്രയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരം

ഓണം പടിക്കലെത്തിയതോടെ തിരുവോണ വരവറിയിക്കുകയാണ് താരങ്ങളും. കേരള സാരിയും ദാവണിയുമൊക്കെ ധരിച്ച് ഓണക്കാലത്ത് താരങ്ങൾ ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത് പതിവാണ്. ആ പതിവ് പിന്തുടര്‍ന്നുകൊണ്ട് ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കുടുംബ വിളക്ക് സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ട താരം മീര വാസുദേവൻ. 

മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് മീര. മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായരുടെ ഭാര്യയായിരുന്നു മീരയുടെ കഥാപാത്രം. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് സിനിമയിൽ നിന്ന് സീരിയലിലേക്കുള്ള മീരയുടെ ചുവടുവെയ്പ്.

കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയെയാണ് മീര അവതരിപ്പിക്കുന്നത്. സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കെ കെ മേനോൻ , ശ്രീജിത് വിജയ് , നിഷിത, നൂബിൻ ജോണി, പാർവതി, ദേവി മേനോൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ ടോപ്‌ 1 ആയി ബാര്‍ക്ക് റേറ്റിങ്ങില്‍ ലിസ്റ്റ് ചെയ്യുന്നു.

2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് മീര. തെലുങ്ക് ചിത്രം ഗോല്‍മാലിലൂടെയാണ് തുടക്കം. അതേ വര്‍ഷം ബോളിവുഡിലും അരങ്ങേറി. റൂള്‍സ്: പ്യാര്‍ ക സൂപ്പര്‍ഗിറ്റ് ഫോര്‍മുല ആയിരുന്നു ചിത്രം. മിലിന്ദ് സോമന്‍ നായകനായ ചിത്രത്തില്‍ നായികാ വേഷം ആയിരുന്നു മീരയ്ക്ക്. സമുദ്രക്കനി സംവിധാനം ചെയ്ത ഉണ്ണൈ ചരണഡൈന്തേന്‍ ആണ് തമിഴിലെ ആദ്യ ചിത്രം. തന്മാത്രയായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു