ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു

Published : Nov 29, 2022, 03:52 PM ISTUpdated : Nov 29, 2022, 04:03 PM IST
ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു

Synopsis

അടുത്ത വർഷം മെയ് 27നാണ് വിഷ്ണു- നയന വിവാഹം.

ടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹരീഷ് പേരടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കലൂർ ഐഎംഎ ഹാളിൽ വച്ച് നടന്ന നിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വിഷ്ണുവിന്റെ വധു.

കമ്പ്യൂട്ടർ എൻജിനീയറിം​ഗ് പൂർത്തിയാക്കിയവരാണ് വിഷ്ണുവും നയനയും. ഒരുമിച്ചായിരുന്നു  ബിടെക് പഠനം. ആ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും  മാസ്റ്റർ ബിരുദം നേടിയ വിഷ്ണു ഇപ്പോൾ,  യൂണിപ്രോ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 

അടുത്ത വർഷം മെയ് 27നാണ് വിഷ്ണു- നയന വിവാഹം. എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തിൽ വച്ചാകും ചടങ്ങുകൾ. വിവാഹ ശേഷം സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നും ഉണ്ടാക്കുമെന്നാണ് വിവരം. 

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ റിലീസ് വൈകും

അതേസമയം, നിർ‌മ്മാണ രം​ഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ് ഹരീഷ് പേരടി ഇപ്പോൾ. 'ദാസേട്ടന്‍റെ സൈക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നചിത്രം കൂടിയാണിത്. ചിത്രത്തിൽ പേരടിയുടെ ഇളയ മകൻ വൈദി പേരടിയും അഭിനയിക്കുന്നുണ്ട്. അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു. ചെറിയ ബജറ്റില്‍ ഒരു നല്ല ചിത്രം എന്നതാണ് തന്‍റെ ലക്ഷ്യമെന്നാണ് ആദ്യ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത